തോട്ടംതൊഴിലാളികളുടെ അധ്വാനഭാരം വര്‍ധിപ്പിക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന്

klm-INTUCമുക്കം: കൂലിവര്‍ധനയുടെ പേരില്‍ തോട്ടം തൊഴിലാളികളുടെ അധ്വാനഭാരം വര്‍ധിപ്പിക്കാനുള്ള നീക്കം അംഗീകരിക്കില്ലെന്ന് കോഴിക്കോട് ഡിസ്ട്രിക് എസ്റ്റേറ്റ് ലേബര്‍ കോണ്‍ഗ്രസ് (ഐഎന്‍ടിയുസി) കണ്‍വന്‍ഷന്‍ പ്രഖ്യാപിച്ചു.   നിലവില്‍ 300 മരങ്ങളാണ് തൊഴിലാളികള്‍ ടാപ്പിംഗ് നടത്തുന്നത്. ഇത് 400 ആയി ഉയര്‍ത്താനാണ് മാനേജ്‌മെന്‍റുകള്‍ വാശി പിടിക്കുന്നത്. അധ്വാനഭാരം വര്‍ധിപ്പിക്കാന്‍ സമ്മതിക്കാത്തതിന്റെ പേരില്‍ തൊഴിലാളികള്‍ക്ക് അര്‍ഹതപ്പെട്ട ബോണസ് നല്കാത്ത തോട്ടമുടമകളുടെ ധാര്‍ഷ്ട്യം അവസാനിപ്പിക്കണം.

കൂലി വര്‍ധനവിന് 2015 ജനുവരി മുതല്‍ പ്രാബല്യം നല്കണമെന്നും, സര്‍ക്കാര്‍ നിസംഗത വെടിഞ്ഞ്  തൊഴിലാളികളുടെ പ്രശ്‌നത്തിന് അടിയന്തിര പരിഹാരം കാണണമെന്നും കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. കാരശേരി പ്രിയദര്‍ശിനി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി യൂണിയന്‍ പ്രസിഡന്റ് എന്‍.കെ. അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു. കലംങ്കൊമ്പന്‍ മുഹമ്മദ് അധ്യക്ഷത വഹിച്ചു.

ഐഎന്‍ടിയുസി മലപ്പുറം ജില്ലാ സെക്രട്ടറി ഹസന്‍ പുല്ലങ്കോട്,വി. ബാലകൃഷ്ണന്‍, ഇ.പി. ഉണ്ണികൃഷ്ണന്‍, , ടി. അയമുട്ടി, പി.എസ്. അസൈനാര്‍ , ടി.പി. ജബ്ബാര്‍, സി.പി. വേലായുധന്‍, കുഞ്ഞിമുഹമ്മദ് പുളിക്കത്തൊടി, കെ. കൃഷ്ണദാസന്‍, പുനത്തില്‍ വേലായുധന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts