മമ്മൂട്ടിയുടെ നായികയായി അമലാ പോള്‍ വീണ്ടും മലയാളത്തിലെത്തുന്നു. ജോണി ആന്റണി സംവിധാനം ചെയ്യുന്ന തോപ്പില്‍ ജോപ്പന്‍ എന്ന ചിത്രത്തിലാണ് അമല, മമ്മൂട്ടിയുടെ നായികാവേഷമണിയുന്നത്. ഇതാദ്യമായാണ് അമലാപോള്‍ മമ്മൂട്ടിയോടൊപ്പം അഭിനയിക്കുന്നത്. നാട്ടിന്‍പുറത്തെ കബഡി ടീമിന്റെ ഉടമയായാണ് മമ്മൂട്ടി ഈ ചിത്രത്തിലഭിനയിക്കുന്നത്. വിദ്യാസാഗറാണ് സംഗീത സംവിധായകന്‍. നേരത്തേ മമ്മൂട്ടിയെ നായകനാക്കി തുറുപ്പുഗുലാന്‍, ഈ പട്ടണത്തില്‍ഭൂതം, താപ്പാന എന്നീ ചിത്രങ്ങള്‍ ജോണി ആന്റണി ഒരുക്കി യിട്ടുണ്ട്. ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രമായ തോപ്പില്‍ ജോപ്പന്‍ എന്ന അച്ചായനെയാണ് മമ്മൂട്ടി അവതരിപ്പിക്കുക. ഓര്‍ഡിനറി എന്ന സിനി മയ്ക്ക് തിരക്കഥയൊരുക്കിയ നിഷാദ് കോയയാണ് മമ്മൂട്ടി ചിത്രത്തിനും തിരക്കഥയൊരുക്കുന്നത്. തോപ്രാംകുടി, തൊടുപുഴ, പാലാ, വാഗമണ്‍ എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.
തോപ്പില്‍ ജോപ്പന്‍ എന്ന ചിത്രത്തില്‍ അമലാപോള്‍ മമ്മൂട്ടിയുടെ നായികയായിയെത്തുന്നു
