അച്ചായന്‍ ഗെറ്റപ്പിലെത്തിയ മമ്മൂട്ടിയുടെ തോപ്പില്‍ ജോപ്പന്‍ ഒക്ടോബര്‍ ആദ്യം തിയറ്ററുകളിലെത്തുന്നു.യൂട്യൂബ് ഇന്ത്യാ ട്രെന്‍ഡ് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത് തോപ്പില്‍ ജോപ്പന്‍ രണ്ടാം ടീസറാണ്. മമ്മൂട്ടിയുടെ അച്ചായന്‍ ഗെറ്റപ്പാണ് ടീസറിലെ ആകര്‍ഷണം. തോപ്രാംകുടി ചിയേഴ്‌സ് കബടി ടീം ക്യാപ്റ്റന്‍ ജോപ്പനായാണ് മമ്മൂട്ടി എത്തുന്നത്.
മമ്മൂട്ടിയുടെ അച്ചായന്‍ കഥാപാത്രങ്ങളെല്ലാം പ്രേക്ഷകര്‍ ആരവത്തോടെ വരവേറ്റവയാണ്. സംഘത്തിലെ കുട്ടപ്പായി, കോട്ടയം കുഞ്ഞച്ചനിലെ കുഞ്ഞച്ചന്‍, ഒരു മറവത്തൂര്‍ കനവിലെ ചാണ്ടി, ജോണി ആന്റണിയുടെ ജോപ്പന്‍ എന്ന ചിത്രവും ശ്രദ്ധേയമാകുന്നത് അച്ചായന്‍ ഭാവത്തിലാണ്. വിദ്യാസാഗറാണ് സംഗീത സംവിധാനം.
അന്‍പതു ശതമാനം സ്‌നേഹവും അന്‍പതു ശതമാനം മദ്യവും നിറഞ്ഞതാണ് ജോപ്പന്‍. ആക്്ഷനും ഹ്യൂ മറും റൊമാന്‍സുമെല്ലാം ചേര്‍ത്തൊരുക്കിയ ചിത്രമാണിത്. നിഷാദ് കോയ തിരക്കഥയെ ഴുതുന്ന ചിത്രത്തില്‍ മെഡിക്കല്‍ വിദ്യാര്‍ ഥിനി മരിയ എന്ന വേഷത്തിലാകും മംമ്ത എത്തുന്നത്. ആന്‍ഡ്രിയയാണ് മറ്റൊരു നായിക. ആനി എന്ന കഥാപാത്രത്തെയാണ് ആന്‍ഡ്രിയ അവതരിപ്പിക്കുന്നത്.
അലന്‍സിയര്‍, പാഷാണം ഷാജി, ശ്രീജിത്ത് രവി, സോഹന്‍ സീനുലാല്‍ എന്നിവരാണ് പാപ്പിച്ചായന്‍, എല്‍ദോ, അരവിന്ദന്‍ എന്നിവരെ അവതരിപ്പിക്കുന്നത്. രണ്‍ജി പണിക്കര്‍, സുരേഷ്കൃഷ്ണ, ഹരിശ്രീ അശോകന്‍, സലിംകുമാര്‍, സുധീര്‍, കണാരന്‍ ഹരീഷ്, നസീര്‍ സംക്രാന്തി, കവിയൂര്‍ പൊന്നമ്മ, രശ്മി ബോബന്‍, ശാന്തകുമാരി, ചാലി പാലാ, ജെയ്‌സ്, കലാഭവന്‍ ഹനീഫ്, മോഹന്‍ ജോസ്, തോമസ് കുര്യാക്കോസ്, ബേബി അക്ഷര, ബേബി ഷിഫ എന്നിവരും പ്രധാന താരങ്ങളാണ്.