ഹോളിവുഡില്‍ എത്തിയ ബോളിവുഡ് സുന്ദരി ദീപിക പദുക്കോണ്‍ അവിടെ ചുവടുറപ്പിക്കുന്നു. വിന്‍ ഡീസലിനൊപ്പം ട്രിപ്പിള്‍ എക്‌സ്: ദി റിട്ടേണ്‍ ഓഫ് സാണ്ടര്‍ കേജില്‍ അഭിനയിക്കുന്ന ദീപിക ഹോളിവുഡിലെ മറ്റൊരു വമ്പന്‍ ചിത്രത്തിന്റെ ഭാഗമാകാനുള്ള തയാറെടുപ്പിലാണ്. ഓസ്കര്‍ അവാര്‍ഡ് ജേതാവായ ബ്രാഡ് പിറ്റ് നായകനാകുന്ന ചിത്രത്തിലാവും ഇനി ദീപിക എത്തുക. പിങ്ക്വില്ല എന്റര്‍ടൈന്‍മെന്റ് സൈറ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ദീപികയുടെ ആദ്യ ഹോളിവുഡ് ചിത്രമായ ട്രിപ്പിള്‍ എക്‌സ്: ദി റിട്ടേണ്‍ ഓഫ് സാന്‍ഡര്‍ കേജിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. സഞ്ജയ് ലീല ബന്‍സാലിയുടെ ഭാജിറാവു മസ്താനിയാണ് ദീപികയുടേതായി ഹിന്ദിയില്‍ അവസാനമായി പുറത്തിറങ്ങിയ ചിത്രം.
ദീപിക പദുക്കോണ്‍ ഇനി ബ്രാഡ് പിറ്റിനൊപ്പം
