ദീപിക വരില്ല

deepika130616സൂര്യ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ ദീപിക പദുക്കോണ്‍ നായികയാകില്ല. കഴിഞ്ഞ ദിവസങ്ങളില്‍ സൂര്യയും ദീപികയും ഒന്നിക്കുന്നുവെന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അത്തരത്തിലുള്ള വാര്‍ത്തകള്‍ തെറ്റാണെന്ന് ദീപികയുടെ പി ആര്‍ മാനേജര്‍ അറിയിക്കുകയായിരുന്നു.

ചിത്രവുമായി ബന്ധപ്പെട്ട് ആരും താരത്തിനെ സമീപിച്ചിട്ടില്ല, പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണെന്നും പിആര്‍ മാനേജര്‍ പറഞ്ഞു.  താരവുമായി ചര്‍ച്ച നടത്തിവരികയാണെന്നുള്ള രീതിയിലായിരുന്നു വാര്‍ത്തകള്‍ വന്നത്. ശ്രീ തെന്‍ഡ്രല്‍ ഫിലിംസിന്റെ നൂറാമത്തെ ചിത്രമായാണ് സൂര്യ ചിത്രം ഒരുക്കുന്നത്. സുന്ദര്‍സിയാണ് സിനിമ സംവിധാനം ചെയ്യുന്നത്.

Related posts