ചലച്ചിത്ര പത്രപ്രവര്‍ത്തകനും സാഹിത്യകാരനുമായ ദേവസിക്കുട്ടി തിരക്കഥയും സംഭാഷണവും എഴുതുന്ന ഒരു നാടന്‍ പ്രേമകഥയുടെ ചിത്രീകരണം കൊല്ലങ്കോട് ആരംഭിച്ചു. അന്നപൂര്‍ണേശ്വരി ക്രിയേഷന്‍സിന്റെ ബാനറില്‍ എം. ഗിരീഷ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വി.കെ. പ്രദീപ് നിര്‍വഹിക്കുന്നു. ബാലചന്ദ്രമേനോന്റെ ഞാന്‍ സംവിധാനം ചെയ്യും എന്ന ചിത്രത്തില്‍ അന്ധബാലികയെ അവതരിപ്പിച്ചു പ്രശസ്തയായ ദേവരഞ്ജിനിയാണ് അശ്വതി തമ്പുരാട്ടിയുടെ ബാല്യകാലം അവതരിപ്പിക്കുന്നത്.
ഗുണ സേതുമാധവന്‍ എന്ന നായകന്റെ ബാല്യകാലം ഓംകാര്‍ രതീഷും അവതരിപ്പിക്കുന്നു. കാനഡയില്‍ ജനിച്ചു വളര്‍ന്ന ഓംകാര്‍ ആദ്യമായാണ് മലയാളത്തില്‍ അഭിനയിക്കുന്നത്. രഞ്ജിപണിക്കര്‍, ദേവന്‍, സുനില്‍സുഖദ, ഇടവേളബാബു, ശാരി, സോനാനായര്‍, വനിത, കലാരഞ്ജിനി, പാഷാണം ഷാജി, വീണാനായര്‍, കോട്ടയം പ്രദീപ്, മാമുക്കോയ, ലത അശോകന്‍, സുഗുണന്‍, ചെമ്പ്രശ്ശേരി നീന, അനു ആലക്കോട് തുടങ്ങിയവരാണ് അഭിനേതാക്കള്‍. നായകനും നായികയും പുതുമുഖങ്ങള്‍.വയലാര്‍ ശരത്ചന്ദ്രവര്‍മ, എം. ഗിരീഷ്, കെ. രഞ്ജിത്ത് എന്നിവരുടെ ഗാനങ്ങള്‍ക്ക് അജയ്‌ശേഖര്‍ സംഗീതം പകര്‍ന്നു.
പി. ജയചന്ദ്രന്‍, ജാസിഗിഫ്റ്റ്, ലക്ഷ്മി അശോക് എന്നിവരാണ് ഗായകര്‍. ബിജുരാമകൃഷ്ണന്‍, ബി.എം.സി. ഹരിദാസ് ചിറ്റൂര്‍ എന്നിവര്‍ പ്രൊഡക്ഷന്‍ ഡിസൈനേഴ്‌സ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ചന്ദ്രദാസ്, ചീഫ് അസോസിയേറ്റ് കമല്‍ പയ്യന്നൂര്‍, സഹസംവിധാനം എം.കെ. ശ്രീജയന്‍, സുരേഷ് തിരുവന്‍ വണ്ടൂര്‍, സാങ്കേതിക സഹായം സുഗുണന്‍ ചെമ്പ്രശ്ശേരി, എക്‌സിക്യൂട്ടീവ് സജീവ് റോബര്‍ട്ട്.
-ദേവസിക്കുട്ടി