ദൈവം സാക്ഷി ! ഒറിജിനാലിറ്റി അമളിയായി; നായകന്‍ നായികയുടെ വസ്ത്രം വലിച്ചുകീറി; നായകനും സംവിധായകനുമെതിരെ വനിതാസെല്ലില്‍ നായികയുടെ പരാതി

Ciniiതൊടുപുഴ: സിനിമ ചിത്രീകരണത്തിനിടെ നായികയുടെ വസ്ത്രം വലിച്ചു കീറിയ നായകനെതിരെ കേസെടുത്തു. സിനിമക്ക് സ്വാഭാവികത വരുത്താനായി മുന്‍കൂട്ടി പറയാതെയാണ് നടനും സംവിധായകനുമായ സ്‌നേഹജിത്ത് വസ്ത്രം വലിച്ചു കീറിയതെന്നാണ് നായികയുടെ പരാതി. നായികയുടെ പരാതിയില്‍ കാളിയാര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പടി.കോടിക്കുളത്തെ വിദേശ മലയാളിയുടെ വീട്ടില്‍ നടന്ന ദൈവം സാക്ഷി എന്ന സിനിമയുടെ ചിത്രികരണത്തിനിടെയായിരുന്നു സംഭവം.

തിരക്കഥ പറഞ്ഞപ്പോള്‍ ഇത്തരത്തിലുള്ള രംഗങ്ങള്‍ സിനിമയില്‍ ഉള്ളതായി മുന്‍കൂട്ടി അറിയിച്ചില്ലെന്നും എല്ലാവരുടെയു മുന്നില്‍ വച്ച് വസ്ത്രം വലിച്ചു കീറി അപമാനിച്ചെന്നും കാണിച്ചാണ് തൃശൂര്‍ സ്വദേശിനിയായ നടി കാളിയാര്‍ വനിതാസെല്ലില്‍ പരാതി നല്‍കിയത്. ഇതേ തുടര്‍ന്ന് നായകനും സംവിധായകനുമായ സ്‌നേഹജിത്തിനെതിരെ കേസെടുത്തതായി കാളിയാര്‍ പോലീസ് അറിയിച്ചു.

Related posts