വിതുര : നഗരങ്ങളില്‍ വലയിലാകുന്ന തെരുവു നായ്ക്കളെ മലയോര ഗ്രാമ പഞ്ചായത്തുകളിലെ ആളൊഴിഞ്ഞ പ്രദേശങ്ങളില്‍ ഉപേക്ഷിക്കുന്ന പതിവ് ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നു. ഈ നായ്ക്കൂട്ടും രാപ്പകല്‍ വ്യത്യാസമില്ലാതെ പൊതുജനങ്ങള്‍ക്കു ഭീഷണിയാകുന്നുണെ്ടങ്കിലും ഇവയെ പിടികൂടാന്‍ അധികൃതരുടെ ഭാഗത്തു നിന്നും അനുകൂല ഇടപെടലുകളില്ലാത്തതു പ്രതിഷേധത്തിനു വഴിവച്ചിരിക്കുകയാണ്.
ആര്യനാട്, വിതുര, തൊളിക്കോട് ഗ്രാമ പഞ്ചായത്തുകളിലാണു പ്രധാനമായും നായ്ക്കള്‍ ഉപേക്ഷിക്കപ്പെടുന്നത്. സ്കൂള്‍ കുട്ടികള്‍ മുതല്‍ വയോധികര്‍ വരെ ഇവയുടെ ആക്രമണത്തിനു ഇരയാകുന്നു. പറണേ്ടാട്– മലയടി റൂട്ടിലും കാലന്‍കാവ്– നാഗര റൂട്ടിലും മാലിന്യം തള്ളല്‍ തകൃതിയായി നടക്കുന്നതിനാല്‍ തെരുവ് നായ്ക്കള്‍ പെരുകുന്നതു വന്‍ ഭീഷണിയായിരിക്കുകയാണ്.
ഗ്രാമീണ മേഖലയിലെ പ്രധാന ജംഗ്ഷനുകളിലും നായ്ക്കൂട്ടം ഭീതി പരത്തുന്നു. സ്കൂളുകള്‍, ആശുപത്രികള്‍ എന്നിവിടങ്ങളിലുള്‍പ്പടെ നായ്ക്കൂട്ടം നടത്തുന്ന സൈ്വരവിഹാരത്തിനു അടിയന്തിരമായി അറുതി വരുത്തണമെന്നാണു നാട്ടുകാരുടെ ആവശ്യം.