തിരുവനന്തപുരം: നടി കെപിഎസി ലളിത നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥിയാകുമെന്നു റിപ്പോര്‍ട്ട്. തൃശൂര്‍ ജില്ലയിലെ ഏതെങ്കിലുമൊരു മണ്ഡലത്തില്‍ കെപിഎസി ലളിതയെ മത്സരിപ്പിക്കാനാണു പാര്‍ട്ടിയുടെ നീക്കം. ഇക്കാര്യത്തില്‍ സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ ഏകദേശ ധാരണയായതായും സൂചനയുണ്്ട്.
കെപിഎസിയുടെ നാടകങ്ങളിലൂടെ കലാരംഗത്ത് സജീവമായ ലളിത, തോപ്പില്‍ ഭാസിയുടെ “കൂട്ടുകുടുംബ’ത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് എത്തിയത്. 1978ല്‍ ചലച്ചിത്ര സംവിധായകന്‍ ഭരതന്റെ ഭാര്യയായി. രണ്്ടുതവണ മികച്ച സഹനടിക്കുള്ള ദേശീയപുരസ്കാരം ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുള്ള നടിയാണു കെപിഎസി ലളിത.
നടനും സംവിധായകനുമായ സിദ്ധാര്‍ഥ് മകനാണ്.