തമിഴ് യുവതാരം വിക്രം പ്രഭുവിന്റെ അടുത്ത ചിത്ര ത്തില്‍ നിക്കി ഗല്‍റാണി നായികയായെത്തും. അശോ ക് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇവര്‍ അഭിനയിക്കുക. വിക്രത്തിന്റെ രണ്ടു ചിത്രങ്ങള്‍ റിലീസിനു തയാറെടുക്കുന്നുണ്ട്. അതിനു ശേഷമാണ് അശോകിന്റെ സിനിമയില്‍ അഭിനയിക്കുക. വിക്രം തന്നെയാണ് നിര്‍മാണവും. മൊട്ടശിവ കെട്ട ശിവയാണ് തമിഴില്‍ നിക്കിയുടെ മറ്റൊരു ചിത്രം. മലയാളത്തില്‍ ടീം ഫൈവ് എന്ന ചിത്രത്തിലാ ണ് നിക്കി അഭിനയിക്കുന്നത്. ക്രിക്കറ്റ് താരം ശ്രീശാന്താണ് നായകന്‍. നവാഗതനായ സുരേഷ് ഗോവിന്ദാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
നിക്കി വീണ്ടും തമിഴില്‍
