കൊല്ലങ്കോട്: നിയന്ത്രണംവിട്ട കാര്‍ റോഡരികിലെ കുളത്തിലേക്കു തലകീഴായി മറിഞ്ഞു. കാറിലുണ്ടായിരുന്ന രണ്ടുപേര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ വൈകുന്നേരം അഞ്ചിന് മുതലിയാര്‍കുളത്തിലായിരുന്നു അപകടം.കാര്‍ ഉടമ പയിലൂര്‍ ഗംഗാധരന്‍, ഡ്രൈവര്‍ പല്ലശന ദേവന്‍ എന്നിവരായിരുന്നു കാറിലുണ്ടായിരുന്നത്. കുളത്തിനു തെക്കുഭാഗത്തുള്ള വര്‍ക്ക്‌ഷോപ്പിനു മുന്നില്‍ നിര്‍ത്തിയിട്ട കാര്‍ പിന്നീട് വലതുവശത്തെ റോഡിലേക്കു തിരിച്ച് പതിനഞ്ചുമീറ്റര്‍ ദൂരംപോയതോടെ എതിര്‍വശത്തുള്ള കുളത്തിലേക്കു മറിയുകയായിരുന്നു.
അപകടത്തെ തുടര്‍ന്ന് ഇരുവരും കാറിന്റെ ഡോര്‍ തുറന്നു പുറത്തുവരികയായിരുന്നു. ശനിയാഴ്ചയാണ് മാരുതി ഓള്‍ട്ടോ കാര്‍ വാങ്ങിയത്. കൊല്ലങ്കോട് പോലീസ് സ്ഥലത്തെത്തി പ്രാഥമികാന്വേഷണം നടത്തി.