കടയ്ക്കാവൂര്‍:കഞ്ചാവ് വില്പന,വധശ്രമം, പിടിച്ചുപറി,അക്രമം തുടങ്ങി നിരവധി ക്രിമിനല്‍കേസുകളിലെ പ്രതികള്‍ കടയ്ക്കാവൂര്‍ പോലീസിന്‍െ്‌റ പിടിയിലായി. മേല്‍കടയ്ക്കാവൂര്‍ സ്വദേശികളായ കരിമ്പ് ജയന്‍ എന്ന് വിളിക്കുന്ന ജയന്‍, പാച്ചന്‍ എന്ന് വിളിക്കുന്ന ഷാജി,ചപ്ര എന്നുവിളിക്കുന്ന കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. കടയ്ക്കാവൂര്‍,വര്‍ക്കല,ആറ്റിങ്ങല്‍,ചിറയിന്‍കീഴ് സ്‌റ്റേഷനുകളിലെ നിരവധി കേസുകളില്‍ പ്രതികളാണിവര്‍.
ഒളിവിലായിരുന്ന ഇവര്‍ക്കായി കുറേനാളായി തിരച്ചില്‍ നടത്തുകയായിരുന്നുവെന്ന് കടയ്ക്കാവൂര്‍ എസ്.ഐ സുരേഷ്കുമാര്‍ പറഞ്ഞു. കഴിഞ്ഞദിവസം ആറ്റിങ്ങല്‍ ഡി.വൈ.എസ്.പി പി.അജിത്കുമാറിന് ലഭിച്ച വിവരത്തിന്‍െ്‌റ അടിസ്ഥാനത്തില്‍ കടയ്ക്കാവൂര്‍ സി.ഐ ജി.ബി മുകേഷ് കുമാറിന്‍െ്‌റ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവരെ പിടികൂടിയത്. കടയ്ക്കാവൂര്‍ എസ്.ഐ സുരേഷ്കുമാര്‍,സിവില്‍ പോലീസ് ഓഫീസര്‍മാരായ സാംജിത്,സജു,റഷീദ് എന്നിവര്‍ അറസ്റ്റില്‍ പങ്കെടുത്തു.