വെള്ളറട : നിര്‍ത്തിയിരുന്ന കാര്‍ കത്തി നശിച്ചു. അഗ്നിശമന സേന തീ നിയന്ത്രിച്ചു. വേങ്കട് വടക്കിന്‍കര വീട്ടില്‍ അനില്‍ കുമാറിന്റെ ടാറ്റ ഇന്‍ഡിക്ക കാര്‍ ആണ് കത്തി നശിച്ചത്. ഇന്നലെ വൈകുന്നേരം നാലു മണിയോടെയായിരുന്നു സംഭവം. കാറിന്റെ ഉടമ അനില്‍കുമാര്‍ വിദേശത്താണ്. ഭര്‍തൃവീട്ടിലാണ് ഭാര്യ ചിത്ര താമസിക്കുന്നത്. പനച്ചമൂട്ടിലെ വീട് പൂട്ടിയിട്ടിരിക്കുകയാണ്. മാസത്തില്‍ ഒരുതവണ വീട്ടിലെത്തി ഒരുമണിക്കൂര്‍ സമയം കാറിനെ സ്റ്റാര്‍ട്ട് ചെയ്തു വിടും. ഇന്നലെ സ്റ്റാര്‍ട്ട് ചെയ്ത കാര്‍ തീ കത്തുകയായിരുന്നു. കാറിനുള്ളില്‍ ആളില്ലാത്തതിനാല്‍ വന്‍ദുരന്തം ഒഴിവായി. പാറശാലയില്‍ നിന്നെത്തിയ അഗ്നിശമന സേനയാണ് തീ നിയന്ത്രിച്ചത്. ലക്ഷങ്ങളുടെ നഷ്ടമുണ്ട്.
നിര്‍ത്തിയിരുന്ന കാര്‍ കത്തി; അഗ്നിശമനസേന തീ അണച്ചു
