എ​​ടി​​കെ​​യും ബ​​ഗാ​​നും ല​​യി​​ച്ചു

കോ​​ൽ​​ക്ക​​ത്ത: ഇ​​ന്ത്യ​​ൻ ഫു​​ട്ബോ​​ളി​​ന്‍റെ ഈ​​റ്റി​​ല്ല​​മാ​​യ കോ​​ൽ​​ക്ക​​ത്തി​​യി​​ലെ പാ​​ര​​ന്പ​​ര്യ ക്ല​​ബ്ബു​​ക​​ളി​​ലൊ​​ന്നാ​​യ മോ​​ഹ​​ൻ ബ​​ഗാ​​നും ഐ​​എ​​സ്എ​​ലി​​ലെ കോ​​ൽ​​ക്ക​​ത്ത​​ൻ സാ​​ന്നി​​ധ്യ​​മാ​​യ എ​​ടി​​കെ​​യും ല​​യി​​ച്ചു. 2020-21 ഐ​​എ​​സ്എ​​ൽ സീ​​സ​​ണി​​ൽ ഇ​​രു ടീ​​മു​​ക​​ളും ചേ​​ർ​​ന്നു​​ള്ള ഒ​​രു പു​​തി​​യ ടീം ​​ഐ​​എ​​സ്എ​​ലി​​ൽ ക​​ളി​​ക്കു​​മെ​​ന്ന് എ​​ടി​​കെ​​യും മോ​​ഹ​​ൻ ബ​​ഗാ​​നും സം​​യു​​ക്ത​​മാ​​യി ഇ​​റ​​ക്കി​​യ പ​​ത്ര​​ക്കു​​റി​​പ്പി​​ൽ വ്യ​​ക്ത​​മാ​​ക്കി.

എ​​ടി​​കെ ക്ല​​ബ്ബി​​ന്‍റെ ഉ​​ട​​മ​​ക​​ളാ​​യ ആ​​ർ​​പി​​എ​​സ്ജി ഗ്രൂ​​പ്പ് മോ​​ഹ​​ൻ ബ​​ഗാ​​ന്‍റെ 80 ശ​​ത​​മാ​​നം ഓ​​ഹ​​രി​​യും വാ​​ങ്ങി​​യ​​തോ​​ടെ​​യാ​​ണ് ല​​യ​​നം പൂ​​ർ​​ണ​​മാ​​യ​​ത്. പു​​തി​​യ ക്ല​​ബ്ബി​​ന്‍റെ 80 ശ​​ത​​മാ​​നം ഓ​​ഹ​​രി​​ക​​ളും ആ​​ർ​​പി​​എ​​സ്ജി ഗ്രൂ​​പ്പി​​ന്‍റെ കൈ​​വ​​ശ​​മാ​​യി​​രി​​ക്കും. ബാ​​ക്കി 20 ശ​​ത​​മാ​​നം ഓ​​ഹ​​രി​​ക​​ളും മോ​​ഹ​​ൻ ബ​​ഗാ​​ൻ ഫു​​ട്ബോ​​ൾ ക്ല​​ബ്ബ് പ്രൈ​​വ​​റ്റ് ലി​​മി​​റ്റ​​ഡി​​ന്‍റെ ഉ​​ട​​മ​​സ്ഥ​​ത​​യി​​ലാ​​ണ്. എ​​ടി​​കെ മോ​​ഹ​​ൻ ബ​​ഗാ​​ൻ എ​​ഫ്സി എ​​ന്ന പേ​​രാ​​രി​​യി​​രി​​ക്കും പു​​തി​​യ ക്ല​​ബ്ബി​​ന് ന​​ൽ​​കാ​​ൻ സാ​​ധ്യ​​ത.

1889ൽ ​​ആ​​രം​​ഭി​​ച്ച മോ​​ഹ​​ൻ ബ​​ഗാ​​ൻ ഇ​​ന്ത്യ​​യി​​ലെ ഏ​​റ്റ​​വും മി​​ക​​ച്ച ക്ല​​ബ്ബു​​ക​​ളി​​ലൊ​​ന്നാ​​ണ്. ഫെ​​ഡ​​റേ​​ഷ​​ൻ ക​​പ്പ്, ഡ്യൂ​​റാ​​ൻ​​ഡ് ക​​പ്പ് എ​​ന്നി​​വ ഏ​​റ്റ​​വു​​മ​​ധി​​കം ത​​വ​​ണ സ്വ​​ന്ത​​മാ​​ക്കി​​യ ക്ല​​ബ്ബാ​​ണ് ബ​​ഗാ​​ൻ. കോ​​ൽ​​ക്ക​​ത്ത​​യി​​ലെ മ​​റ്റൊ​​രു ഐ ​​ലീ​​ഗ് ക്ല​​ബ്ബാ​​യ ഈ​​സ്റ്റ് ബം​​ഗാ​​ളു​​മാ​​യും എ​​ടി​​കെ ല​​യ​​ന ച​​ർ​​ച്ച ന​​ട​​ത്തി​​യി​​രു​​ന്നു.

എ​​ന്നാ​​ൽ, ഈ​​സ്റ്റ് ബം​​ഗാ​​ളി​​ന്‍റെ സ്പോ​​ണ്‍​സ​​ർ​​മാ​​ർ ഇ​​ട​​ഞ്ഞു​​നി​​ന്ന​​തോ​​ടെ ആ ​​നീ​​ക്കം ഫ​​ലം ക​​ണ്ടി​​ല്ല. തു​​ട​​ർ​​ന്നാ​​ണ് മോ​​ഹ​​ൻ ബ​​ഗാ​​നു​​മാ​​യി എ​​ടി​​കെ കൈ​​കോ​​ർ​​ത്ത​​ത്.എ​​ടി​​കെ​​യാ​​ക​​ട്ടെ ഉ​​ദ്ഘാ​​ട​​ന​​സീ​​സ​​ണി​​ല​​ട​​ക്കം ര​​ണ്ട് ത​​വ​​ണ ഐ​​എ​​സ്എ​​ൽ കി​​രീ​​ടം ചൂ​​ടി​​യി​​ട്ടു​​ണ്ട്.ആ​​ർ.​​പി. ഗോ​​യെ​​ങ്ക അം​​ഗ​​മാ​​യി​​രു​​ന്ന മോ​​ഹ​​ൻ ബ​​ഗാ​​നു​​മാ​​യു​​ള്ള ല​​യ​​നം ത​​നി​​ക്ക് വൈ​​കാ​​രി​​ക കൈ​​കോ​​ർ​​ക്ക​​ൽ​​കൂ​​ടി​​യാ​​ണെ​​ന്ന് ആ​​ർ​​പി​​എ​​സ്ജി ചെ​​യ​​ർ​​മാ​​ൻ സ​​ഞ്ജീ​​വ് ഗോ​​യെ​​ങ്ക പ​​റ​​ഞ്ഞു.

Related posts