നിലമ്പൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിസരത്തെ തൊണ്ടിവാഹനങ്ങള്‍ മാറ്റി

KKD-PAZHAYAനിലമ്പൂര്‍: നിലമ്പൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിസരത്ത് കുന്നുകൂടി കിടന്നിരുന്ന വാഹനങ്ങള്‍ക്ക് താത്കാലിക സ്ഥലം മാറ്റം. സ്‌റ്റേഷന്‍ പരിസരത്ത് നിന്ന് പോലീസ് ക്യാമ്പിനടുത്തുള്ള വനത്തിലേക്കാണ് മാറ്റം. വിവിധ കേസുകളില്‍ പോലീസ് പിടികൂടി കേസില്‍ തീര്‍പ്പാകാതെ കിടക്കുന്ന മോട്ടോര്‍ ബൈക്കുകള്‍, ഓട്ടോറിക്ഷകള്‍, കാറുകള്‍ തുടങ്ങിയവയാണ് പ്രധാനമായും നിലമ്പൂര്‍ സ്‌റ്റേഷന്‍ പരിസരത്തുണ്ടായിരുന്നത്.സ്‌റ്റേഷന്‍ മുറ്റത്ത് ബൈക്കുകളടക്കമുള്ള വാഹനങ്ങള്‍ കൂടിക്കിടന്നിരുന്നതിനാല്‍ തൊട്ടടുത്ത് പ്രവര്‍ത്തിക്കുന്ന വനിതാ സെല്ലിലേക്ക് പരാതിക്കാര്‍ക്ക് പോകാന്‍ പ്രയാസമായിരുന്നു.

സ്‌റ്റേഷനിലെത്തുന്ന പോലീസുകാരുടേതുള്‍പ്പെടെയുളള വാഹനങ്ങള്‍ സൂക്ഷിക്കാനുള്ള സൗകര്യങ്ങളും പരിമിതമായിരുന്നു. മിനി ലോറി, വലിയ ലോറികള്‍, മറ്റു വാഹനങ്ങള്‍ എന്നിവ നിലമ്പൂര്‍ സിഐ ഓഫീസ് പരിസരത്താണ് കൂടിക്കിടക്കുന്നത്. ഇതിന് താത്കാലം മാറ്റം വരുത്തിയിട്ടില്ല. ജില്ലാ പോലീസ് മേധാവിയും നിലമ്പൂര്‍ ഡിഎഫ്ഒയും തമ്മില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് നിലമ്പൂര്‍ സ്‌റ്റേഷന്‍ പരിസരത്തുള്ള വാഹനങ്ങള്‍ക്ക് തത്കാലം വനത്തിലേക്ക് സഥലം മാറ്റം കിട്ടിയത്. വനം വകുപ്പ് ആവശ്യപ്പെടുന്ന മുറക്ക് ഇവ മാറ്റിക്കൊടുക്കേണ്ടിവരും. എന്നാല വാഹനങ്ങള്‍ ഇത്തരത്തില്‍ കൂട്ടിയിടുന്നത് പാരിസ്ഥിതികമായ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് പരിസ്ഥിതി വാദികള്‍ അഭിപ്രായപ്പെട്ടു.

Related posts