അമരവിള: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നേട്ടുകള്‍ കേന്ദ്ര സര്‍ക്കാര്‍ മരവിപ്പിച്ചതോടെ ആശങ്കയിലായത് സാധാരണക്കാരാണ്. ഇന്നലെ പുലര്‍ച്ചെ മുതല്‍ പെട്രോള്‍ പമ്പുകളിലെത്തിയ പലരും ചില്ലറയില്ലാത്തതിനാല്‍ അഞ്ഞുറിനും ആയിരത്തിനുമെല്ലാം പെട്രോള്‍ നിറച്ച് മടങ്ങി. നേരിട്ടറിയാവുന്ന പലര്‍ക്കും പമ്പ് ഉടമകള്‍ ബാക്കി തുക രേഖപ്പെടുത്തി തുണ്ടുകള്‍ നല്‍കി.
ഇന്ന് രാവിലെ 10 മുതല്‍ നിരവധിപേര്‍ പോസ്റ്റോഫീസുകളില്‍ നോട്ടുകള്‍ മാറ്റാന്‍ എത്തിയെങ്കിലും പോസ്റ്റോഫിസുകള്‍ ഇന്ന് പ്രവര്‍ത്തനമില്ലെന്ന ബോര്‍ഡുകളാണ് അവരെ വരവേറ്റത്. ലോണെടുത്ത അഞ്ചു ലക്ഷവുമായി തിരുപുറം സ്വദേശിയായ വീട്ടമ്മ നെയ്യാറ്റിന്‍കര പോസ്റ്റോഫിസില്‍ എത്തി തുക മാറ്റി കിട്ടാതായതോടെ പ്രതിഷേധിച്ചു. ഇന്നലെ പൊതുവെ ഗ്രാമങ്ങളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളെയും നോട്ട് മരവിപ്പിക്കല്‍ നേരിട്ട് ബാധിച്ചു ജോലിക്കെത്തിയ തെഴിലാളികളില്‍ പലരും ശമ്പളം വാങ്ങാതെയാണ് മടങ്ങിയത്.