നെടുമങ്ങാട് മുന്‍സിപ്പല്‍ കൗണ്‍സിലറുടെ അറസ്റ്റ് :കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് നടത്തി

tvm-congressനെടുമങ്ങാട്: കോണ്‍ഗ്രസ് പ്രവര്‍ത്ത കനും മുന്‍സിപ്പല്‍ കൗണ്‍സി ലറുമായ കെ.ജെ. ബിനുവിനെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്ത പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നെടുമങ്ങാട് മണ്ഡലം കമ്മിറ്റിയൂടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് നടത്തി.     കഴിഞ്ഞ തിങ്കളാഴ്ചയാണ് തന്റെ വാര്‍ഡിലെ വാറണ്ട് കേസിലെ പ്രതിയായ തന്‍സീറിനെ പോലീസ് കസ്റ്റഡിയില്‍ എടു ത്തതറിഞ്ഞ് സ്‌റ്റേഷനില്‍ എത്തിയ ബിനു ഡ്യൂട്ടിയിലുണ്ടാ യിരുന്ന പോലിസ് കാരനുമായി വാക്കേറ്റം ഉണ്ടാവുകയും കൈയ്യാ ങ്കളിയില്‍ എത്തിച്ചേരുകയും ചെയ്തിരുന്നു.

ജനപ്രതിനിധിയായ ബിനുവിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച പോലീസിന്റെ നടപടി അങ്ങേയറ്റം കാടത്തം നിറഞ്ഞതാണെന്ന് പോലീസ് ്‌സ്‌റ്റേഷന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത ഡിസിസി ജനറല്‍ സെക്രട്ടറി കല്ലയം സുകു പറഞ്ഞു.കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് റ്റി.അര്‍ജുനന്‍ ,ഡി സി സി ജനറല്‍ സെക്രട്ടറിമാരായ വട്ടപ്പാറ ചന്ദ്രന്‍ എന്‍.ബാജി, തേ ക്കട അനില്‍ ,ആനാട് ജയന്‍, നെട്ടിച്ചിറ ജയന്‍, കൗണ്‍സിലര്‍മാരായ അഡ്വ നൂര്‍ജി,    ഒ.എസ് ഷീല, എം.എസ്.ബിനു, ഫസീല ,ആനാട് സുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

Related posts