ഒരു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം നൈല ഉഷ സിനിമയിലേക്കു മടങ്ങിയെത്തുന്നു. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കുടുബ ചിത്രത്തിലൂടെയാണ് താരത്തിന്റെ തിരിച്ചുവരവ്. നാളെ രാവിലെ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്റെ നായികയായാണ് നൈല അഭിനയിക്കുന്നത്. ഗൗരവമായ ഒു വിഷയം കൈകാര്യം ചെയ്യുന്ന ചിത്രത്തില്‍ ബോള്‍ഡായ ഒരു കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്.
ഒരു വര്‍ഷം മുമ്പാണ് സംവിധായകന്‍ ചിത്രത്തിന്റെ കഥ തന്നോടു പറയുന്ന തെന്നും അതിനാല്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ സാധിക്കില്ലെന്ന് കരുതിയിരുന്നതുമായം നൈല പറയുന്നു. ഇതിനിടയില്‍ നിരവധി കഥകള്‍ കേട്ട തനിക്ക് കൂടുതല്‍ ഇഷ്ടമായത് ഈ ചിത്രത്തിന്റെ കഥയാണെന്നും താരം പറയുന്നു. ബോബിയും സഞ്ജയും ചേര്‍ന്നാണ് പു തിയ ചിത്ര ത്തിനും തിരക്കഥ ഒരുക്കുന്നത്.