ന്യൂഡല്‍ഹി: രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. നോട്ടുകള്‍ പിന്‍വലിക്കാനുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ വേണ്ടപ്പെട്ടവര്‍ക്ക് ചോര്‍ത്തി നല്‍കിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മൂന്നു മാസത്തിനുള്ളില്‍ ഉണ്ടായ വന്‍ നിക്ഷേപം ഇതിനു തെളിവാണെന്നും കേജരിവാള്‍ ചൂണ്ടിക്കാട്ടി. നോട്ട് പിന്‍ലിക്കലുമായി ബന്ധപ്പെട്ട് വന്‍ അഴിമതി നടന്നിട്ടുണ്ടെന്നും കേജരവാള്‍ ആരോപിച്ചു.
നോട്ട് പിന്‍വലിക്കല്‍; വേണ്ടപ്പെട്ടവര്‍ക്ക് വിവരം ചോര്‍ത്തി നല്‍കി; കേന്ദ്രത്തിനു കേജരിവാളിന്റെ രൂക്ഷ വിമര്‍ശനം
