പനിവന്നാല്‍ ഗുരുതരമായ ലക്ഷണങ്ങള്‍
*ഉയര്‍ന്ന താപനിലയും ജന്നിയും
*വായ, മൂക്ക്, മലദ്വാരം എന്നിവിടങ്ങളില്‍നിന്നു രക്തസ്രാവം
*കറുത്ത നിറത്തിലുള്ള മലം.
*ഛര്‍ദിലില്‍ രക്തമയം
*മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങള്‍
*മൂത്രത്തിന്റെ അളവുകുറയുക
*പനിയോടൊപ്പം ശ്വാസംമുട്ടല്‍
*പനിയും സുബോധമില്ലാത്ത സംസാരവും
*പനിയോടൊപ്പം നെഞ്ചുവേദന
*വലിയ ശബ്ദത്തോടെ ശക്തിയിലുള്ള ഛര്‍ദില്‍
*ഉയര്‍ന്ന താപനില, തൊണ്ടവേദന, കഫമില്ലാത്ത ചുമ
*പനിക്കുശേഷം അതിയായ ക്ഷീണം
*പനി വന്ന കുഞ്ഞുങ്ങളിലെ മാന്ദ്യവും മയക്കവും
പനിവന്നാല്‍ ചെയ്യേണ്ടത്
*വിശ്രമമാണ് അത്യാവശ്യം വേണ്ടത്
*ജലപാനം അത്യാവശ്യമാണ്. (ജീരക വെള്ളം, കഞ്ഞിവെള്ളം, കരിക്കിന്‍വെള്ളം എന്നിങ്ങനെ പല പ്രാവശ്യമായി അരഗ്ലാസ് വീതം ചുരുങ്ങിയത് 15 ഗ്ലാസ് വെള്ളം
ശരീരം തണുപ്പിക്കുക.
*സാധാരണ പച്ചവെള്ളം ഉപയോഗിച്ച് നെറ്റി, കൈകാലുകള്‍, ദേഹം എന്നിങ്ങനെ തുടയ്ക്കുക.
*പനിവരുമ്പോള്‍ കഴിവതും ഡോക്ടറുടെ നിര്‍ദേശമില്ലാതെ മരുന്ന്
ഉപയോഗിക്കരുത്.
*പനി മൂന്നുദിവസത്തിലേറെ നിന്നാല്‍ രക്തപരിശോധന നടത്തേണ്ടതാണ്.
പനി വന്നാല്‍ അരുത്:
*വെള്ളവും ഭക്ഷണവും ഒഴിവാക്കരുത്
*ഐസ് ഉപയോഗിച്ച് നെറ്റിയും ശരീരവും തണുപ്പിക്കരുത്
*ശരീരം കമ്പിളികൊണ്ട് പുതയ്ക്കരുത്.
*ശരീരവേദനയ്ക്ക് വേദനസംഹാരികള്‍ ഒന്നും ഉപയോഗിക്കരുത്
ആസ്പിരിന്‍, ബ്രൂഫന്‍, ഡൈക്ളോഫിനാക്, മെഫിനമിക് ആസിഡ് തുടങ്ങിയ മരുന്നുകള്‍ രക്തസ്രാവത്തിന് കാരണമാവാം
*കണ്ണിലെ മഞ്ഞനിറം സാധാരണ മഞ്ഞപ്പിത്തമാകണമെന്നില്ല. രോഗനിര്‍ണയം നടത്താതെ മറ്റു ചികിത്സകള്‍ (ഒറ്റമൂലി തുടങ്ങിയവ) ചെയ്യുന്നത് അപകടമാവാം.
പനി ശ്രദ്ധിക്കേണ്ടത്:
*പനി അനേകം രോഗങ്ങളുടെ ലക്ഷണമാവാം, പനി ഒരു രോഗലക്ഷണം മാത്രമാണ്. സ്വയം ചികിത്സ അപകടമാണ്.
കൊതുകുജന്യ രോഗങ്ങള്‍
ഡെങ്കിപ്പനി, ഡെങ്കി ഹെമറാജിക് പനി, മലേറിയ, ജാപ്പനീസ് എന്‍സഫലൈറ്റീസ് എന്നിവ വരാതിരിക്കാന്‍ കൊതുകുകടി ഒഴിവാക്കുക. കൊതുകുകള്‍ വളരാതെ നോക്കുകയുമാണ് പ്രതിരോധ മാര്‍ഗം.
ജലജന്യരോഗങ്ങള്‍
എലിപ്പനി, ടൈഫോയിഡ്, കോളറ, വയറിളക്കം എന്നിവയാണ്.
തിളപ്പിച്ചാറിയവെള്ളം കുടിക്കുകയാണ് പ്രതിരോധമാര്‍ഗം.
പരസ്പര സമ്പര്‍ക്കം മൂലം
എച്ച്1, എന്‍1 പനി പരസ്പര സമ്പര്‍ക്കം മൂലമാണ് പകരുന്നത്. വ്യക്തിശുചിത്വമാണ് പ്രതിരോധം.
തയാറാക്കിയത്: ടി.ജി.ബൈജുനാഥ്