താറാവിന്റെ കൂട്ടിനുള്ളില്‍ പെരുമ്പാമ്പ്; വലയൊരുക്കി വന്നപ്പോഴേക്കും നാട്ടുകാര്‍ കണ്ടത്…

കൊ​ച്ചി: താ​റാ​വി​ന്‍റെ കൂ​ട്ടി​നു​ള്ളി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം ക​ഴി​ച്ചു​കൂ​ട്ടി​യ പെ​രു​ന്പാ​വി​നെ പി​ടി​കൂ​ടാ​നാ​കാ​തെ നാ​ട്ടു​കാ​രും വ​നം വ​കു​പ്പും. സ​ന്നാ​ഹ​വു​മാ​യി വ​ന്ന​പ്പോ​ഴേ​ക്കും പാ​ന്പ് സ്ഥ​ലം കാ​ലി​യാ​ക്കി. ക​തൃ​ക്ക​ട​വ് കാ​ര​ണ​ക്കോ​ടം കു​റി​യേ​ട​ത്ത് ഡോം​സ​ണി​ന്‍റെ താ​റാ​വിൻ കൂ​ട്ടി​ലാ​ണ് പെ​രു​ന്പാ​ന്പ് ക​യ​റി മ​ണി​ക്കൂ​റു​ക​ൾ​ക്കു​ശേ​ഷം ഇ​റ​ങ്ങി​പ്പോ​യ​ത്.

ഇ​ന്ന​ലെ രാ​വി​ലെ പ​ത്തി​നു പ​തി​വു​പോ​ലെ താ​റാ​വി​നെ ഇ​റ​ക്കി​വി​ടാ​നും മു​ട്ട എ​ടു​ക്കാ​നു​മാ​യി ഡോം​സ​ണ്‍ കൂ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് മൂ​ല​യ്ക്ക് ചു​രു​ണ്ടു കി​ട​ക്കു​ന്ന പെ​രു​ന്പാ​ന്പി​നെ ക​ണ്ട​ത്. സ​മീ​പ​ത്താ​യി ഒ​രു താ​റാ​വ് ച​ത്ത നി​ല​യി​ലു​മു​ണ്ടാ​യി​രു​ന്നു.മ​ണ്ണി​ൽ ഉ​റ​പ്പി​ച്ച കൂ​ടി​ന്‍റെ വി​ട​വി​ലൂ​ടെ​യാ​ണു പാ​ന്പ് അ​ക​ത്തു​ക​യ​റി​യ​ത്.

Related posts