ബോളിവുഡ് നടിയും മിസ് യൂണിവേഴ്‌സുമായിരുന്ന സുസ്മി താ സെന്നുമായി തനിക്ക് വിവാഹേതര ബന്ധം ഉണ്ടായിരുന്നു വെന്ന് ബോളിവുഡ് സംവിധായകന്‍ വിക്രം ഭട്ടിന്റെ വെളിപ്പെ ടുത്തല്‍. എന്നാലത് പക്വതയില്ലാത്ത പ്രായത്തില്‍ സംഭവിച്ച ബന്ധമായിരുന്നുവെന്നും വിക്രം പറയുന്നു. തന്റെ പുതിയ ചിത്രമായ ലൗ ഗെയിംസിന്റെ പ്രചാരണ പരിപാടിക്കെത്തി യപ്പോ ഴാണ് സംവിധായകന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
അതേസമയം വിവാദ വെളിപ്പെടുത്തലിനോടു സുസ്മിത പ്രതികരിച്ചിട്ടില്ല. സുസ്മിതയുടെ പേരിനോടു ചേര്‍ത്തു പലരുടെയും പേരുകള്‍ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞിട്ടുണ്ടെങ്കിലും 40കാരിയായ സുസ്മിത ഇനിയും വിവാഹിതയായിട്ടില്ല. സ്വന്തം രക്തത്തില്‍ ഒരു കുഞ്ഞു വേണമെന്നു മുമ്പൊരിക്കല്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടുള്ള ഇവര്‍ റെനി,അലീസ എന്നീ രണ്ടു പെണ്‍കുട്ടികളെ ദത്തെടുത്തു വളര്‍ത്തുന്നുണ്ട്.