പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ്; പത്താഴക്കാട് വാര്‍ഡ് യുഡിഎഫിന്; യുഡിഎഫിന്റെ വിജയം 25 വര്‍ഷത്തിനുശേഷം

TCR-ELECTIONശ്രീനാരായണപുരം: പഞ്ചായത്തിലെ പത്താഴക്കാട് വാര്‍ഡ് 25 വര്‍ഷത്തിനുശേഷം യുഡിഎഫ് തിരിച്ചു പിടിച്ചു. നിലവിലെ സ്ഥാനാര്‍ഥിയുടെ നിര്യാണ ത്തെ തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പി ലാണ് കോണ്‍ഗ്രസിലെ  കെ.എ. ഹൈദ്രോസ് 98 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ എതിര്‍സ്ഥാനാര്‍ഥിയായ എല്‍ഡിഎഫിലെ സിപി എം സ്ഥാനാര്‍ഥി  മോഹന്‍ദാസ് നടുമുറിയെ പരാജയപ്പെടുത്തിയത്.

ആകെ പോള്‍ ചെയ്ത 1098 വോട്ടില്‍ യുഡിഎഫ് 582 വോട്ടു കള്‍ നേടിയപ്പോള്‍, എല്‍ഡിഎഫിലെ മോഹന്‍ദാസ് നടുമുറി 484 ഉം, ബിജെപിയിലെ സതീഷ് കുമാര്‍ 32 വോട്ടും നേടി. 25 വര്‍ഷത്തിന് ശേഷമാണ് യുഡിഎഫിന് ഈ സീറ്റ് ലഭിക്കുന്നത്. എന്‍സിപി അംഗമായിരുന്ന എ.മുരളീധരന്റെ നിര്യാണത്തെ തുടര്‍ന്നായിരുന്നു ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളിലായിരുന്നു വോട്ടെണ്ണല്‍ നടന്നത്. ഹൈദ്രോസിന്റെ വിജയത്തെ തുടര്‍ന്ന് യുഡിഎഫ് പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തി. ഡിസിസി ജനറല്‍ സെക്രട്ടറിമാരായ സി.എസ്.രവീന്ദ്രന്‍, സി.സി.ബാബുരാജ്, സുനില്‍ പി.മേനോന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Related posts