പണിപാളി! സിനിമ ചിത്രീകരണത്തിനിടെ നടന്റെ കൈയില്‍ വിലങ്ങ് കുടുങ്ങി; സ്റ്റേഷനില്‍ എത്തി അഴിച്ചുമാറ്റി

SHIJUഅങ്കമാലി: സിനിമ ചിത്രീകരണത്തിനിടെ നടന്റെ കൈയില്‍ വിലങ്ങ് കുടുങ്ങി. കണ്ണന്‍ അങ്കമാലി സംവിധാനം ചെയ്യുന്ന നീരാഞ്ചനപൂക്കള്‍ എന്ന സിനിമയുടെ സെറ്റില്‍ വച്ച് നടന്‍ ഷിജുവിന്റെ കൈയിലാണ് വിലങ്ങ് കുടുങ്ങിയത്. മാമ്പ്രയിലെ ലൊക്കേഷനിലായിരുന്നു സംഭവം. വിലങ്ങ് ധരിച്ചുള്ള ഭാഗമാണ് ചിത്രീകരിച്ചിരുന്നത്. ചിത്രീകരണത്തിനുശേഷം അഴിച്ചെടുക്കാന്‍ ശ്രമിക്കുമ്പോള്‍ വിലങ്ങ് ഊരിയെടുക്കാന്‍ പറ്റാതെ കൈയില്‍ കുടുങ്ങുകയായിരുന്നു.

ഉടന്‍ തന്നെ നടന്‍ കൊല്ലം അജിത്, അസോസിയേറ്റ് ഡയറക്ടര്‍ എം.ജി. ദിലീപ് എന്നിവര്‍ ഷിജുവിനെ അങ്കമാലി ഫയര്‍ ആന്‍ഡ് റെസ്ക്യു സ്റ്റേഷനില്‍ എത്തിച്ചു. സ്റ്റേഷന്‍ ഓഫീസര്‍ ടി.കെ. അജയിന്റെ നേതൃത്വത്തില്‍ ലീഡിംഗ് ഫയര്‍മാന്‍ എ.പി. സുരേഷ്, ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരായ പി.വി. പൗലോസ്, ബെന്നി അഗസ്റ്റിന്‍, പി.വി. ഷാജന്‍, ടി.ആര്‍ ഷിബു, ടി.എന്‍. ശ്രീനിവാസന്‍, പി.കെ. അജിത്കുമാര്‍, പി.എസ്. ഷിനോജ്, എ.സൂരജ്, അനില്‍കുമാര്‍ പീതാംബരന്‍, എസ്.ശിവലാല്‍, എസ്.വി. ദീപക്, പി. പ്രജിത്ത്, വൈ. മുത്തുകുട്ടി എന്നിവര്‍ ചേര്‍ന്നാണ് വിലങ്ങ് അഴിച്ചു നീക്കിയത്.

Related posts