കോട്ടയം: നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ സ്ഥാനാര്‍ഥികള്‍ എത്തുമ്പോള്‍ വാഹനങ്ങളുടെ അകമ്പടി പാടില്ല. സ്ഥാനാര്‍ഥിക്കൊപ്പം എത്തുന്ന മൂന്നു വാഹനങ്ങള്‍ക്കുമാത്രമേ വരണാധികാരിയുടെയും ഉപവരണാധികാരിയുടെയും കാര്യാലയത്തിനു 100 മീറ്റര്‍ ചുറ്റളവില്‍ പ്രവേശനമുള്ളു.വരണാധികാരിയുടെ മുറിയിലേക്ക് സ്ഥാനാര്‍ഥി ഉള്‍പ്പെടെ അഞ്ചുപേര്‍ക്കാണ് പ്രവേശനം. തെരഞ്ഞെടുപ്പ് ഏജന്റ്, നിര്‍ദ്ദേശകന്‍ എന്നിവരെക്കൂടാതെ സ്ഥാനാര്‍ഥി എഴുതി നല്കുന്ന രണ്ടുപേര്‍ക്കും വരണാധികാരിയുടെ മുറിയില്‍ പ്രവേശിക്കാം. നാമനിര്‍ദ്ദേശ പത്രികകളില്‍ അടിസ്ഥാന വിവരങ്ങള്‍ ഉള്‍പ്പെടുത്തണം. സ്ഥാനാര്‍ഥിയുടെ പ്രായം 25 വയസ് പൂര്‍ത്തിയായി എന്നുതെളിയിക്കുന്ന രേഖകളും പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടി അല്ലെങ്കില്‍ സ്വതന്ത്രന് തുടങ്ങിയ വിവരങ്ങളും പ്രതീക്ഷിക്കുന്ന മൂന്നുചിഹ്നങ്ങള് മുന്‍ഗണനാ ക്രമത്തിലും രേഖപ്പെടുത്തണം.
സ്ഥാനാര്‍ഥിയുടെ പേര്, പിതാവ്, മാതാവ്, ജീവിത പങ്കാളി എന്നിവരുടെ പേര് തുടങ്ങിയ വിവരങ്ങളും തെറ്റാതെ രേഖപ്പെടുത്തണം. സ്ഥാനാര്‍ഥിയുടെ സ്താവര ജംഗമ വസ്തുക്കള്‍, വിദ്യാഭ്യാസ യോഗ്യത, സാമ്പത്തിക-കട ബാധ്യതകള്‍, ഏതെങ്കിലും കേസില്‍ ഉള്പ്പെട്ടിട്ടുണെ്ടങ്കില് ആ വിവരങ്ങളും പത്രികയില്‍ ഉള്‍പ്പെടുത്തണം.