പനമ്പിള്ളിനഗറിലെ അനധികൃത കടകള്‍ പൂട്ടരുത്: ഹൈക്കോടതി

ktm-courtkeralaകൊച്ചി: പനമ്പിള്ളിനഗറിലെ അനധികൃത വാണിജ്യ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാനുള്ള കൊച്ചി നഗരസഭയുടെ നോട്ടീസിനു മറുപടി നല്‍കിയവര്‍ക്ക് വിശദീകരണത്തിന് അവസരം നല്‍കാതെ അടച്ചുപൂട്ടല്‍ നടപടി പാടില്ലെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. നോട്ടീസിനു മറുപടി നല്‍കിയവരുടെ വിശദീകരണം നിയമാനുസൃതം കേട്ട് നഗരസഭ നാലാഴ്ചയ്ക്കുള്ളില്‍ നടപടി എടുക്കണമെന്നും അതുവരെ അടച്ചുപൂട്ടല്‍ നടപടി പാടില്ലെന്നും ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവില്‍ പറയുന്നു.

പനമ്പിള്ളിനഗര്‍ പാര്‍പ്പിട മേഖലയില്‍ വാണിജ്യസ്ഥാപനങ്ങള്‍ പാടില്ലെന്നു ചൂ|ിക്കാട്ടി ശോഭ രാമചന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ഹര്‍ജിയില്‍ നടപടിയെടുക്കാന്‍ ഹൈക്കോടതി സിംഗിള്‍ബെഞ്ച് കൊച്ചി കോര്‍പറേഷനോടു നിര്‍ദേശിച്ചിരുന്നു. ഇതിനായി അഭിഭാഷക കമ്മീഷനെയും നിയോഗിച്ചിരുന്നു. കമ്മീഷന്റെ റിപ്പോര്‍ട്ടുകൂടി പരിഗണിച്ചാണ് കോര്‍പറേഷന്‍ ലൈസന്‍സില്ലാത്ത സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ നടപടി സ്വീകരിച്ചത്.

ഇതിനെതിരെ പനമ്പിള്ളിനഗറിലെ ഗ്രീന്‍ വിസ്റ്റാസ് ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൊജക്ട്‌സ് ഉള്‍പ്പെടെയുള്ളവരാണ് ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയത്. അപ്പീല്‍ നല്‍കിയവരെ സിംഗിള്‍ബെഞ്ചിനു മുന്നിലുള്ള കേസില്‍ കക്ഷി ചേര്‍ത്ത ഡിവിഷന്‍ ബെഞ്ച് ഇവരുടെ വാദം അവിടെ ഉന്നയിക്കാമെന്നു വ്യക്തമാക്കിയാണ് അപ്പീലുകള്‍ തീര്‍പ്പാക്കിയത്.

Related posts