പന്മന പുത്തന്‍ചന്തയില്‍ നാല് വ്യാപാരസ്ഥാപനങ്ങളില്‍ മോഷണം

klm-moshananmചവറ : പന്മന പുത്തന്‍ചന്തയില്‍ നാല് വ്യാപാരസ്ഥാപനങ്ങളില്‍ മോഷണവും  ഒരു വീട്ടിലും മറ്റൊരു കടയിലും മോഷണ ശ്രമവും നടന്നു. പുത്തന്‍ചന്ത ജംഗ്ഷനില്‍ വിജയകുമാറിന്റെ തുണിക്കടയില്‍നിന്ന് 6000 രൂപയും ഷര്‍ട്ടുകളും മുണ്ടുകളും ഉള്‍പ്പടെയുള്ളതുണിത്തരങ്ങളും കവര്‍ന്നു. സമീപത്തുള്ള ഷാജഹാന്റെ പലചരക്ക് കടയും കുത്തിപൊളിച്ച് പണം കവര്‍ന്നിട്ടുണ്ട്. അബ്ദുല്‍ സലാമിന്റെ ഹാര്‍ഡ് വെയര്‍ കടയില്‍നിന്നും സാധനങ്ങളും പണവും മോഷണംപോയിട്ടുണ്ട്. പുത്തന്‍ചന്തയിലുള്ള മജീദിന്റെ അലോമിനിയം പാത്രക്കടയുടെ പൂട്ട് തകര്‍ത്ത്്‌മോഷണശ്രമം നടത്തി.

ആറുമുറിക്കടയിലുള്ള അജയകുമാറിന്റെ വര്‍ക്ക് ഷോപ്പ് കുത്തിതുറന്ന് ലിവറും സ്കൂട്ടര്‍ വയറുകളും കവര്‍ന്നു. സമീപത്തുകിടന്നടാങ്കര്‍ലോറിയില്‍നിന്ന്കവര്‍ന്നഉപകരണങ്ങളും വര്‍ക്കുഷോപ്പില്‍നിന്നും കവര്‍ന്ന സാധനങ്ങളും ഉപയോഗിച്ചാണ് കടകള്‍ കുത്തിപൊളിച്ചതെന്നാണ് പോലീസ് കരുതുന്നത്. പുത്തന്‍ ചന്ത കൊല്ലശേരി വടക്കതില്‍ മുരളീധരന്റെ വീട്ടിന്റെ പൂട്ട് തകര്‍ത്ത് മോഷണ ശ്രമം നടത്തി. സമീപത്തുള്ള നജീമിന്റെ വീടിന്റെ ഗേറ്റിന്റെ പൂട്ടും തകര്‍ത്തനിലയിലാണ്. ഇന്ന് രാവിലെ തുണിക്കട തുറന്നുകിടക്കുന്നത് കണ്ട നാട്ടുകാരില്‍ ചിലരാണ് മോഷണ വിവരം പോലീസിലറിയിച്ചത്. ചവറ പോലീസെത്തി അന്വേഷണം ആരംഭിച്ചു.

Related posts