പയ്യന്നൂര്‍: രേഖകളില്ലാതെ കാറില്‍കടത്തിയ പണം വാഹനപരിശോധനയ്ക്കിടെ പിടികൂടി. ഇന്നു രാവിലെ പത്തോടെ പയ്യന്നൂര്‍ പെരുമ്പയിലാണ് സംഭവം. മാരുതി സ്വിഫ്റ്റ്്കാറില്‍ കടത്തിയ 2,19,000 രൂപയാണ് പിടികൂടി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരം ഇലക്ഷന്‍ ഒബ്‌സര്‍വര്‍ ടി. രാജന്റെ നേതൃത്വത്തിലുള്ള സംഘമാണ് പണം പിടികൂടിയത്. മതിയായ രേഖകള്‍ ഹാജരാക്കിയാല്‍ പണം വിട്ടുകൊടുക്കുമെന്നും അല്ലാത്തപക്ഷം ട്രഷറിയിലടക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം പയ്യന്നൂര്‍ കണ്ടോത്തെ അഭിഭാഷകന്റെ കാറില്‍ നിന്നും 1,90,000 രൂപ പിടികൂടിയിരുന്നു. തെരഞ്ഞെടുപ്പ് ദിവസംവരെ കര്‍ശനമായ വാഹന പരിശോധന തുടരും. എഇഒ ടി. രാജന്‍, എക്‌സിക്യൂട്ടീവ് മജിസ്‌ട്രേട്ട് ഗോപകുമാര്‍, പെരിങ്ങോം എഎസ്‌ഐ കെ.കെ. തമ്പാന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.