സിനിമ മേഖലയില്‍ ഒന്നു ക്ലിക്കായാല്‍ പിന്നെ സിനിമയുടെ ഏതു മേഖലയിലും തന്റെ സാന്നിധ്യം വേണമെന്ന് തോന്നുന്നത് സ്വഭാവികം മാത്രം. അത്തൊരുമൊരു ആഗ്രഹം മനസില്‍ കയറി. ആ ആഗ്രഹം നിറവേറ്റാന്‍ പോകുന്നതിന്റെ സന്തോഷത്തിലാണ് ബോളിവുഡ് താരം പരിനീതി ചോപ്ര. പ്രിയങ്ക ചോപ്ര, ശ്രദ്ധ കപൂര്‍, ആലിയ ഭട്ട് എന്നിവര്‍ക്കു പിന്നാലെ പരിനീതിയും പാട്ടിന്റെ വഴിയലേക്ക് കടന്നു വന്നിരിക്കുകയാണ്. മേരി പ്യാരി ബിന്ദു എന്ന ചിത്രത്തിനു വേണ്ടിയാണ് പരിനീതി ചോപ്ര.ഗാനം ആലപിക്കുന്നത്.
ചിത്രത്തിലെ നായകന്‍ ആയുഷ് ഖുറാനയും ചേര്‍ന്നാണ് ഈ ഗാനം ആലപിക്കുന്നത്. അതിനായി പാട്ട് പഠിച്ചു കൊണ്ടിരിക്കുകയാണെന്നാണ് പരിനീതി പറഞ്ഞത്. സെറ്റില്‍ ഇരുന്ന് പാട്ടുപാടി കൊണ്ടിരിക്കുന്നതിനിടെ സംവിധായകനോട് സിനിമയില്‍ പാട്ടു പാടാന്‍ കാത്തിരിക്കുകയാണെന്നെല്ലാം പറയുമായിരുന്നു. ഈ ചിത്രത്തിന്റെ സംവിധായകന്‍ അക്ഷയ് റോയിയാണ് ഇങ്ങനെ ഒരു അവസരം നല്കിയത്.