പാപ്പിനിശേരി സുജിത്ത് വധം: രണ്ടുപേര്‍ കൂടി അറസ്റ്റില്‍

EKM-ARRESTകണ്ണൂര്‍: പാപ്പിനിശേരി അരോളിയിലെ ബിജെപി പ്രവര്‍ത്തകന്‍ സുജിത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍കൂടി അറസ്റ്റില്‍. അരോളി സ്വദേശികളായ അനുപ്രസാദ് (35), സജീന്ദ്രന്‍ (30) എന്നിവരെയാണ് വളപട്ടണം സിഐ ടി.പി. ശ്രീജിത്ത്, എസ്‌ഐ ശ്രീജിത്ത് കൊടേരി എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.   ഇതോടെ സുജിത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തവരുടെ എണ്ണം പതിനാലായി. കസ്റ്റഡിയില്‍ വാങ്ങിയ സിപിഎം പ്രവര്‍ത്തകരായ എം. പ്രശാന്ത്, ശ്രീജയന്‍, ടി. ലിപിന്‍, ജോയ് ജോസഫ്, പ്രഭേഷ് ഭാര്‍ഗവന്‍, ടി.പി. ആകാശ് എന്നിവരെ വളപട്ടണം സിഐ ടി.പി. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു വരികയാണ്. ഇവരെ ഇന്ന് വൈകുന്നേരത്തോടെ കോടതിയില്‍ ഹാജരാക്കും.

Related posts