സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ന​ട​ത്തു​ന്ന പ്ര​ചാ​ര​ണ​ങ്ങ​ളി​ല്‍ സം​യ​മ​നം പാ​ലി​ക്ക​ണം; തെരഞ്ഞെടുപ്പ് കമ്മീഷൻ

പ​ത്ത​നം​തി​ട്ട: ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​തൃ​ക പെ​രു​മാ​റ്റ​ച​ട്ടം നി​ല​വി​ല്‍ വ​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ന​ട​ത്തു​ന്ന പ്ര​ചാ​ര​ണ​ങ്ങ​ളി​ല്‍ സം​യ​മ​നം പാ​ലി​ക്ക​ണ​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍. എ​തി​രാ​ളി​ക​ളെ അ​പ​മാ​നി​ക്കു​ന്ന​തോ ദു​രു​ദ്ദേ​ശ​ത്തോ​ടു​കൂ​ടി​യോ വ്യ​ക്തി​ക​ളു​ടെ അ​ന്ത​സി​നു നി​ര​ക്കാ​ത്ത​തോ ആ​യ സോ​ഷ്യ​ല്‍ മീ​ഡി​യ പോ​സ്റ്റു​ക​ള്‍ പ്ര​സി​ദ്ധീ​ക​രി​ക്കാ​നോ ഷെ​യ​ര്‍ ചെ​യ്യാ​നോ പാ​ടു​ള്ള​ത​ല്ലെ​ന്ന് ക​മ്മീ​ഷ​ന്‍ നി​ര്‍​ദേ​ശി​ച്ചു.

വ്യ​ക്തി​പ​ര​മാ​യ ആ​രോ​പ​ണ​ങ്ങ​ള്‍​ക്കു പ​ക​രം പ്ര​ശ്‌​നാ​ധി​ഷ്ഠി​ത​മാ​യ ച​ര്‍​ച്ച​ക​ള്‍ ഉ​യ​ര്‍​ന്നു വ​ര​ണം. മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ടം യാ​തൊ​രു കാ​ര​ണ​വ​ശാ​ലും ലം​ഘി​ക്ക​രു​ത്. ജാ​തി,വം​ശ വി​കാ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള വോ​ട്ട​ഭ്യ​ര്‍​ഥ​ന പാ​ടി​ല്ല. വ്യ​ക്തി​ക​ള്‍​ക്കി​ട​യി​ലോ സ​മു​ദാ​യ​ങ്ങ​ള്‍​ക്കി​ട​യി​ലോ നി​ല​വി​ലു​ള്ള അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ള്‍ മൂ​ര്‍​ച്ഛി​ക്കാ​നി​ട​യാ​കു​ന്ന പ്ര​ച​ര​ണ​ങ്ങ​ള്‍ പാ​ടി​ല്ലെ​ന്നും വി​വി​ധ വി​ഭാ​ഗ​ങ്ങ​ള്‍​ക്കി​ട​യി​ല്‍ പ​ര​സ്പ​ര വി​ദ്വേ​ഷ​മോ ഭീ​തി​യോ പ​ര​ത്തു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പാ​ടി​ല്ലെ​ന്നും നി​ര്‍​ദേ​ശ​ത്തി​ല്‍ പ​റ​യു​ന്നു.

രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളും നേ​താ​ക്ക​ളും വ്യാ​ജ പ്ര​സ്താ​വ​ന​ക​ളോ വോ​ട്ട​ര്‍​മാ​രെ തെ​റ്റി​ധ​രി​പ്പി​ക്കു​ന്ന വാ​ര്‍​ത്ത​ക​ളോ പ്ര​ച​രി​പ്പി​ക്ക​രു​ത്. എ​തി​ര്‍ പാ​ര്‍​ട്ടി​ക്കാ​രെ​യും അ​വ​രു​ടെ പ്ര​വ​ര്‍​ത്ത​ക​രെ​യും തെ​റ്റാ​യ ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​ന്ന​യി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം. നേ​താ​ക്ക​ളു​ടെ​യും പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും സ്വ​കാ​ര്യ ജീ​വി​ത​ത്തെ വി​മ​ര്‍​ശി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള പ്ര​ചാ​ര​ണ​ങ്ങ​ള്‍ പാ​ടി​ല്ല.

ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കാ​ന്‍ പാ​ടി​ല്ല. സ്ത്രീ​ക​ളു​ടെ അ​ന്ത​സി​നെ ബാ​ധി​ക്കു​ന്ന പ്ര​സ്താ​വ​ന​ക​ള്‍ നേ​താ​ക്ക​ളോ, സ്ഥാ​നാ​ര്‍​ഥി​ക​ളോ ന​ട​ത്ത​രു​ത്. പ​രി​ശോ​ധി​ച്ച് ഉ​റ​പ്പു​വ​രു​ത്താ​ത്ത​തും തെ​റ്റി​ധ​രി​പ്പി​ക്കു​ന്ന​തു​മാ​യ പ​ര​സ്യ​ങ്ങ​ള്‍ മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​സി​ദ്ധ​പ്പെ​ടു​ത്ത​രു​തെ​ന്നും വാ​ര്‍​ത്ത​ക​ള്‍ എ​ന്ന ത​ര​ത്തി​ല്‍ പ​ര​സ്യ​ങ്ങ​ള്‍ പ്ര​സി​ദ്ധീ​ക​രി​ക്ക​രു​തെ​ന്നും നി​ര്‍​ദേ​ശ​മു​ണ്ട്.. എ​തി​രാ​ളി​ക​ളെ അ​പ​മാ​നി​ക്കു​ന്ന​തോ ദു​രു​ദ്ദേ​ശ​ത്തോ​ടു​കൂ​ടി​യോ വ്യ​ക്തി​ക​ളു​ടെ അ​ന്ത​സി​നു നി​ര​ക്കാ​ത്ത​തോ ആ​യ സോ​ഷ്യ​ല്‍ മീ​ഡി​യ പോ​സ്റ്റു​ക​ള്‍ പ്ര​സി​ദ്ധീ​ക​രി​ക്കാ​നോ ഷെ​യ​ര്‍ ചെ​യ്യാ​നോ പാ​ടു​ള്ള​തല്ല.

Related posts

Leave a Comment