30 ലക്ഷം ലിറ്റര്‍ വെള്ളമുള്ള ഭീമന് അക്വേറിയത്തില്‍ ചുറ്റിത്തിരിയുന്ന ഭീമന് സ്രാവുകള്‍ ഉള്‍പ്പെടെയുള്ള 35 ഇനം ജലജീവികള്‍. ഇവയ്ക്കു നടുവില്‍ 10 മീറ്റര്‍ താഴ്ചയില്‍ പ്രത്യേകം തയാറാക്കിയിരിക്കുന്ന പ്രത്യേക കിടപ്പുമുറി. ഗ്ലാസുപയോഗിച്ചുള്ള ഭിത്തിയിലൂടെ നോക്കിയാല്‍ ഭീതിജനിപ്പിക്കുംവിധം കടന്നുപോകുന്ന കടല്ജിവികള്. രാത്രിയുറക്കത്തിനു വ്യത്യസ്തത ആഗ്രഹിക്കുന്നവര്‍ക്കായി പാരിസ് അക്വേറിയം തയാറാക്കിയിരിക്കുന്ന പ്രത്യേക കിടപ്പറയാണിത്.
സ്രാവുകളെ ഭയക്കാതെ അവയെക്കുറിച്ച് കൂടുതല്‍ പഠിക്കാന്കൂടിയാണ് പാരിസ് അക്വേറിയം ഇങ്ങനൊരു സംവിധാനം ഒരുക്കിയിരിക്കുന്നത്. രണ്ടു പേര്‍ക്കു സുഖമായി ഉറങ്ങാവുന്ന വൃത്താകൃതിയിലുള്ള ബെഡാണ് ഈ പ്രത്യേകം തയാറാക്കിയിരിക്കുന്ന മുറിയിലുള്ളത്. സ്രാവുകള്‍ ഭീകരരല്ല എന്നു മനസിലാക്കാന്കൂടിയാണ് ഈ സാഹചര്യമൊരുക്കുന്നതെന്ന് സംഘാടകനായ ഫ്രെഡ് ബൈല്‍ പറയുന്നു.