മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ്‌സിന്റെ കഷ്ടകാലം അവസാനിക്കുന്നില്ല. തുടര്‍തോല്‍വികള്‍ക്കിടെ സൂപ്പര്‍ ബാറ്റ്‌സ്മാന്‍ കെവിന്‍ പീറ്റേഴ്‌സണ്‍ ഐപിഎലില്‍നിന്നു പുറത്തായതാണ് പുതിയ തിരിച്ചടി. റോയല്‍ ചലഞ്ചേഴ്‌സിനെതിരേ വെള്ളിയാഴ്ച നടന്ന മത്സരത്തില്‍ കാല്‍വണ്ണയ്‌ക്കേറ്റ പരിക്കാണ് പീറ്റേഴ്‌സന്റെ മോഹങ്ങള്‍ക്കു തിരിച്ചടിയായത്. ഇന്‍സ്റ്റാഗ്രാമിലൂടെ താരം തന്നെയാണ് വാര്‍ത്ത പുറത്തുവിട്ടത്.
റോയല്‍ ചലഞ്ചേഴ്‌സിനെതിരേ മൂന്നാം നമ്പറില്‍ ബാറ്റിംഗിനിറങ്ങിയ പീറ്റേഴ്‌സണ്‍ ഒരു പന്തു മാത്രമാണു നേരിട്ടത്. പരിക്കേറ്റ കെപിയെ സഹതാരങ്ങള്‍ ചുമന്നാണ് പവലിയനിലെത്തിച്ചത്. രണ്ടു മാസത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ മുന്‍ ഇംഗ്ലീഷ് താരത്തിനു വിധിച്ചിരിക്കുന്നത്.ഈ സീസണില്‍ ബാറ്റുകൊണ്ട് കാര്യമായ പ്രകടനം കാഴ്ചവയ്ക്കാന്‍ പീറ്റേഴ്‌സന് സാധിച്ചിരുന്നില്ല. നാലു കളികളില്‍നിന്നു വെറും 73 റണ്‍സാണ് നേടിയത്. സ്‌ട്രൈക്ക് റേറ്റ് 119.67 മാത്രം. പീറ്റേഴ്‌സനു പരിക്കേറ്റത് തങ്ങള്‍ക്കു ഗുണമായെന്നു ക്യാപ്റ്റന്‍ ധോണി കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടിരുന്നു. പോയിന്റ് പട്ടികയില്‍ ഏഴാംസ്ഥാനത്താണ് പൂനെ.