പുനരന്വേഷണത്തിന് മുഖ്യമന്ത്രിയെ കാണുമെന്നു ബന്ധുക്കള്‍

klm-CRIMEതൃശൂര്‍: ചാവക്കാട് ഹനീഫ വധക്കേസില്‍ നീതിപൂര്‍ണമായ പുനരന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിയെ കാണുമെന്നു ബന്ധുക്കള്‍. കേസ് അട്ടിമറിക്കാന്‍ ആസൂത്രിത ശ്രമമുണ്ടാകുന്നതായും ബന്ധുക്കള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. എഫ്‌ഐആറില്‍ ഉണ്ടായിരുന്ന രണ്ടു പ്രതികളെ പോലീസ് ഒഴിവാക്കി വിദേശത്തേക്കു കടക്കാന്‍ സഹായിച്ചു. കേസില്‍ മുന്‍കൂര്‍ ജാമ്യം നിഷേധിക്കപ്പെട്ട പ്രതി ഫസലു നാട്ടില്‍ ഉണ്ടായിട്ടും അറസ്റ്റുചെയ്യാന്‍ പോലീസ് തയാറായിട്ടില്ല.

കോണ്‍ഗ്രസ് നേതാവ് ഗോപപ്രതാപന്റെ വധഭീക്ഷണി ഹനീഫയ്ക്കുണ്ടായിരുന്നുവെന്ന ഉമ്മയുടെ മൊഴി രേഖപ്പെടുത്തണം. കേസ് അട്ടിമറിക്കാന്‍ കൂട്ടുനിന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി വേണം തുടങ്ങിയ ആവശ്യങ്ങള്‍ മന്ത്രിയോട് ഉന്നയിക്കും.

ഗുരുവായൂരിലെ മുസ്ലിം ലീഗ് സ്ഥാനാര്‍ഥി ഹനീഫയുടെ വീട്ടില്‍ നടന്ന തെരഞ്ഞെടുപ്പ് കുടുംബയോഗത്തില്‍ പങ്കെടുക്കാതെ ഗോപപ്രതാപന്റെ വീട് സന്ദ ര്‍ശിക്കുകയാണുണ്ടായത്. ഈസമയം പ്രതികളിലൊരാളായ ഫസലു ഗോപപ്രതാപന്റെ വീട്ടില്‍ ഉണ്ടായിരുന്നുവെന്നും ഹനീഫയുടെ ബന്ധുക്കള്‍ ആരോപിച്ചു.

നിലവില്‍ പുനരന്വേഷണം ആവശ്യപ്പെട്ടുള്ള ബന്ധുക്കളുടെ പരാതിയില്‍ കേസിന്റെ വിചാരണയ്ക്കു ഹൈക്കോടതി സ്റ്റേ അനുവദിച്ചിട്ടുണ്ട്. യഥാര്‍ഥ പ്രതികളെ സംരക്ഷിക്കുന്നതിനു മുന്‍ മന്ത്രി സി.എന്‍. ബാലകൃഷ്ണനു പങ്കുണെ്ടന്നു ബന്ധുക്കള്‍ ആവര്‍ത്തിച്ചു. എ.സി. സെയ്തുമുഹമ്മദ്, എ.സി. കോയ, എ.സി. ഷാനവാസ്, കെ.കെ. ഇല്യാസ്, കെ.എം. ഷാഹു എന്നി വര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Related posts