പുയ്പുയ്; സോഷ്യല്‍മീഡിയയില്‍ താരമായി മുയല്‍ക്കുട്ടന്‍

rabitപലതരം മുയലുകളെ നാം കണ്ടിട്ടുണ്ടാകും. എന്നാല്‍ ഇത്രയും സ്റ്റൈലിഷ് ആയ ഒരെണ്ണത്തിനെ കണ്ടുകാണില്ല. ഇവനാണു ടോക്‌യോ സ്വദേശിയായ ഹോളണ്ട് ലോപ് ഇനത്തില്‍പെട്ട പുയ്പുയ് എന്ന മുയല്‍.

നായക്കുട്ടികളും പൂച്ചകളുമൊക്കെയാണു സാധാരണ മൃഗസ്‌നേഹികളുടെ ഇഷ്ടത്തിനു പാത്രമാവുന്നതെങ്കില്‍ ഓണ്‍ലൈനില്‍ തനിക്കും ഇടമുണ്ടെന്നു തെളിയിക്കുകയാണ് ഇവന്‍. ഇന്‍സ്റ്റാഗ്രാമില്‍ നിറയെ ഫാന്‍സുണ്ട് ഇവന്. മജീഷ്യന്‍, സാന്റോക്ലോസ്, ജയിംസ് ബോണ്ട് എന്നിവരെ അനുകരിക്കുന്ന കിടിലന്‍ വസ്ത്രധാരണരീതിയാണ് ഇവന്റെ പ്രത്യേകത. കോട്ടും സ്യൂട്ടും ടൈയും ധരിച്ചു കോര്‍പറേറ്റ് സ്റ്റൈലും ഇടയ്ക്കു പരീക്ഷിക്കാറുണ്ട്.

ഉടമയായ മുമിട്ടന്‍ ആണ് കോസ്റ്റിയൂം ഡിസൈനര്‍. വസ്ത്രം മാത്രമല്ല അതിന് ഇണങ്ങുന്ന തരത്തിലുള്ള ലാപ്‌ടോപും ക്യാമറയും എല്ലാം ഒരുക്കുന്നതും മുമിട്ടന്‍ തന്നെ. ബണ്ണി കഫേ എന്ന പേരില്‍ സിഡ്‌നിയില്‍ അരംഭിക്കുന്ന സ്ഥാപനത്തിന്റെ പ്രൊമോഷനും പുയ്പുയ് ആണു നടത്തുന്നത്. കഫേയുടെ ഫേസ്ബുക്ക് പേജിലേക്ക് സന്ദര്‍ശകര്‍ ഒഴുകുന്നതും ഇവന്റെ ഫോട്ടോകള്‍ കാണാന്‍ തന്നെ.

rabit1

Related posts