റിയോ ഡി ഷാനെയ്റോ: ഉസൈന്‍ ബോള്‍ട്ട് റിയോ ഒളിമ്പിക്സ് 200 മീറ്റര്‍ സെമിയില്‍. പുരുഷന്മാരുടെ ഹീറ്റ്സില്‍ ഒന്നാമതായി ഫിനിഷ് ചെയ്താണ് ബോള്‍ട്ട് സെമിയില്‍ ഇടംപിടിച്ചത്. 20.28 സെക്കന്‍ഡിലാണ് ബോള്‍ട്ട് ഫിനിഷ് ചെയ്തത്. ബോള്‍ട്ടിന്റെ മുഖ്യ എതിരാളി ജസ്റ്റിന് ഗാറ്റ്ലിനും സെമിയില്‍ എത്തിയിട്ടുണ്്ട്.നേരത്തെ, 100 മീറ്ററില്‍ ബോള്‍ട്ട് സ്വര്‍ണം നേടിയത്. തുടര്‍ച്ചയായ മൂന്നാം ഒളിമ്പിക്സിലാണ് ബോള്‍ട്ട് 100 മീറ്ററില്‍ സ്വര്‍ണം നേടുന്നത്. 200 മീറ്ററിലും ഇതേ ട്രിപ്പിള്‍ നേട്ടമാണ് ബോള്‍ട്ട് ലക്ഷ്യമിടുന്നത്.
പൂട്ടുവീഴാതെ ബോള്‍ട്ട്; 200 മീറ്റര്‍ സെമിയില്‍
