തൃശൂര്‍: പൂരം കാണാനെത്തുന്നവര്‍ക്കു വൈദ്യസഹായത്തിനും സുരക്ഷാ സംവിധാനത്തിനുമായി ആക്ട്‌സ് രംഗത്ത്. 15 ആംബുലന്‍സുകളും വിദഗ്ധ പരിശീലനം നേടിയ ഇരുന്നൂറോളം സന്നദ്ധ പ്രവര്‍ ത്തകരും സേവനത്തിനായി ഉണ്ടാകും. പൂരം ദിനമായ ഞായറാഴ്ച രാവിലെ എട്ടു മുതല്‍ തിങ്കളാഴ്ച ഉച്ചവരെ ആക്ട്‌സ് പ്രവര്‍ത്തകര്‍ കര്‍മനിരതരായിരിക്കും. കണ്‍ട്രോള്‍ റൂമിന്റെ ഉദ്ഘാടനം പഴയ ജില്ലാ ആശുപത്രി കാമ്പസില്‍ ജനറല്‍ സെക്രട്ടറി ഫാ. ഡേവിസ് ചിറമ്മല്‍ നിര്‍വഹിച്ചു. കണ്‍ട്രോള്‍ റൂം ഫോണ്‍ നമ്പര്‍- 0487- 2321500, 9037161099. കഴിഞ്ഞവര്‍ഷം പൂരത്തിനിടെ 72 കേസുകളിലായി 86 പേര്‍ക്ക് ആക്ട്‌സിന്റെ സേവനം നല്‍കിയിരുന്നതായി സെക്രട്ടറി ലൈജു സെബാസ്റ്റ്യന്‍ അറിയിച്ചു.
പൂരം കാണാനെത്തുന്നവര്‍ക്കു വൈദ്യസഹായത്തിനും സുരക്ഷാ സംവിധാനത്തിനുമായി ആക്ട്‌സ് സുസജ്ജം
