ചിത്രം പുറത്തിറങ്ങിയിട്ടും…! സിനിമാ നിര്‍മാണത്തിന്റെ പേരില്‍ സാമ്പത്തിക തട്ടിപ്പ്; യുവാവും ഭാര്യയും ചേര്‍ന്നു തട്ടിയെടുത്തത് 17 ലക്ഷത്തില്‍പരം രൂപ

thattippuആലപ്പുഴ: സിനിമാ നിര്‍മാണത്തില്‍ പങ്കാളിയാക്കാമെന്ന പേരില്‍ പണംവാങ്ങി കബളിപ്പിച്ചതായി പരാതി. ആലപ്പുഴ സ്വദേശികളാണ് തട്ടിപ്പിനിരയായത്. മൂന്നര വര്‍ഷങ്ങള്‍ക്കു മുമ്പാണ് പരാതിക്കാസ്പദമായ സംഭവം. ചലച്ചിത്ര നിര്‍മാണത്തില്‍ പങ്കാളികളാക്കാമെന്ന പേരില്‍ മുല്ലയ്ക്കല്‍ നിവാസിയായ യുവാവും ഭാര്യയും ചേര്‍ന്നു പണം വാങ്ങിയശേഷം കബളിപ്പിച്ചുവെന്നാണ് പരാതി.

ചിത്രം പുറത്തിറങ്ങിയതിനുശേഷം തിരികെ നല്‍കാമെന്ന ഉറപ്പില്‍ ചെക്ക് ഒപ്പിട്ടു നല്‍കിയാണ് പണം ഇവരില്‍ നിന്ന് ചിത്രത്തിന്റെ നിര്‍മാണപങ്കാളിയായ ഇയാള്‍ പണം വാങ്ങിയത്. എന്നാല്‍ ചിത്രം റിലീസ് ചെയ്തതിനുശേഷം പണം തിരികെ ചോദിച്ചപ്പോള്‍ വിവിധ കാരണങ്ങള്‍ പറഞ്ഞ് നല്‍കുന്നത് നീട്ടിക്കൊണ്ടുപോകുകയായിരുന്നു. ഇതിനിടയില്‍ പ്രദേശത്തുനിന്നും ഇയാള്‍ താമസം മാറിപ്പോകുകയും ചെയ്തു.

പ്രദേശവാസികളായ എട്ടുപേരില്‍ നിന്നായി 17 ലക്ഷത്തില്‍പരം രൂപയാണ് ചലച്ചിത്ര നിര്‍മാണത്തിനായി ഇയാള്‍ വാങ്ങിയിരുന്നത്. പലതവണ പണം ആവശ്യപ്പെട്ടെങ്കിലും നല്‍കാനുള്ള നടപടിയുണ്ടായില്ല. ഈ സാഹചര്യത്തില്‍ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടുണ്ടെന്ന് പണം നഷ്ടപ്പെട്ട വി.ടി. ജയറാം, കെ.എല്‍. വര്‍ഗീസ്, വി. രാമചന്ദ്രന്‍, മോളി, സുഭഗന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

Related posts