ചാരുംമൂട്: പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി തട്ടി ക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പോലീസ് അറസ്റ്റുചെയ്ത പൂജാരിയെ റിമാന്‍ഡു ചെയ്തു. കരുനാഗപ്പള്ളി ആദിനാട് രമേശ് ഭവനം രമേശി(25)നെയാണ് റിമാന്‍ഡു ചെയ്തത്. മാവേലിക്കര സിഐ പി. ശ്രീകുമാര്‍, നൂറനാട് എസ്‌ഐ വി. ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ തേവലക്കരയുള്ള വാടക വീട്ടില്‍ നിന്നും ഇയാളെ അറസ്റ്റു ചെയ്തത്.
നൂറനാട് സ്വദേശിനിയായ പെണ്‍കുട്ടിയെ ചൊവ്വാഴ്ച മുതല്‍ കാണാനില്ലെന്നു കാട്ടി വീട്ടുകാര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷ ണത്തിലാണ് പൂജാരി പിടിയി ലായത്. പെണ്‍കുട്ടിയെ ക്ഷേ ത്രത്തില്‍ വച്ച് മാലയിട്ടതായും, വിവിധ ക്ഷേത്രങ്ങളില്‍ പൂജാ കര്‍മങ്ങള്‍ ചെയ്തു വന്നിരുന്നതായും ഇയാള്‍ പോലീസിനോട് പറഞ്ഞു. എന്നാല്‍ ഇയാള്‍ പെണ്‍കുട്ടിയെ ഭീഷണി പ്പെടുത്തി തട്ടിക്കൊണ്ടു പോകുക യായിരുന്നുവെന്നാണ് പരാതി. മറ്റൊരു സ്ത്രീയെ ഇയാള്‍ മൂന്നു വര്‍ഷമായി ഒപ്പം താമസിപ്പിക്കുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.