പേരൂര്‍ക്കടയിലെ വിവാദ പോസ്റ്റ്ഓഫീസ് എടിഎമ്മിന് താഴുവീണു

hartalപേരൂര്‍ക്കട: ആവശ്യപ്പെടുന്നതിന്റെ ഇരട്ടിപണം തന്നുകൊണ്ടിരിക്കുന്ന എടിഎമ്മിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു. ഉള്ള പണത്തിന്റെ അളവ് കുറയുന്നുവെന്ന പരാതിയും ഉയര്‍ന്നിരുന്നു. പേരൂര്‍ക്കട ജംഗ്ഷനിലെ പോസ്റ്റ് ഓഫീസിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന എടിഎം കൗണ്ടറാണ് അടച്ചുപൂട്ടിയത്. പോസ്റ്റ്ഓഫീസില്‍നിന്നു വിവിധ പദ്ധതികളിലുടെ ലഭിക്കുന്ന പണം പിന്‍വലിക്കുന്നതിനായാണ് ഈ എടിഎം സ്ഥാപിച്ചത്. അടുത്തകാലത്തായി ഈ എ.ടി.എമ്മില്‍ നിന്നു ആവശ്യപ്പെടുന്നതിലും ഇരട്ടി പണം ലഭിക്കുന്നതായി പരാതി ഉണ്ടായിരുന്നു.

ചിലര്‍ക്ക് പണം കുറച്ചാണ് ലഭിക്കുന്നതെന്നും പരാതി ഉണ്ടായി. ഇതിനിടെ വെള്ളിയാഴ്ച പണം പിന്‍വലിക്കുന്നതിനായി എത്തിയവര്‍ക്ക് പണം ലഭിച്ചില്ലെന്നു മാത്രമല്ല പണം പിന്‍വലിച്ചതായി സന്ദേശവും എത്തി.  ഇതോടെ പരാതിയുമായി പോസ്റ്റ് ഓഫീസിലേക്ക് ആളുകള്‍ എത്തി. തുടര്‍ന്നാണ് പോസ്റ്റ്മാസ്റ്റര്‍ എടിഎമ്മിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടത്. പ്രശ്‌നങ്ങള്‍ പരിഹരിച്ചശേഷമേ എടിഎം തുറക്കുകയുള്ളൂ.

Related posts