പൊട്ടിയ പൈപ്പ് മാറ്റാന്‍ അധികൃതര്‍ക്ക് മടി;കാട്ടാക്കടയില്‍ കുടിവെള്ളം കിട്ടാനില്ല

tvm-pipepottalകാട്ടാക്കട : ഓട ശുചീകരണം നടന്നു.എന്നാല്‍ അത് സമയത്തിന് പൂര്‍ത്തിയായില്ല. ശുചീകരണത്തിനിടെ പൊട്ടിയ കുടിവെള്ള പൈപ്പുകളും ഇതേ പോലെ ഇഴയുന്നു. ഫലത്തില്‍ കാട്ടാക്കടക്കാര്‍ക്ക് പൈപ്പുവെള്ളം കിട്ടാത്ത നിലയുിലായി.  ഓടകളും മറ്റും ശുചീകരണത്തിനിടെയാണ്   കുടിവെള്ള പൈപ്പുകള്‍ പൊട്ടിയത്. ജെ.സി.ബി ഉപയോഗിച്ചു സ്‌ളാബുകള്‍ മാറ്റി നടത്തുന്ന ശുചീകരണ പ്രവര്‍ത്ത നങ്ങളില്‍ കുടിവെള്ള പൈപ്പുകള്‍ മിക്കതും പൊട്ടിയൊലിക്കുകയാണ്.

കഴിഞ്ഞ ഒരു മാസമായി പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. പൊട്ടിയ പൈപ്പുകള്‍ പുനഃസ്ഥാ പിക്കണമെന്ന് വാട്ടര്‍ അഥോറി റ്റിയെ അറിയിച്ചിട്ടും നടപടിയു ണ്ടാകുന്നില്ല. ഇതുകാരണം കാട്ടാക്കട ജംഗ്ഷനിലെ പല ഭാഗത്തും പ്രദേശത്തെ കടകളിലും വീടുകളിലും ഉപഭോക്താക്കള്‍ക്ക്  കുടിവെള്ളം ലഭിക്കുന്നില്ല. ഇളക്കി മാറ്റിയ സ്‌ളാബുകള്‍ ദിവസങ്ങളോളം റോഡില്‍ക്കിടന്നു കാല്‍നടയാത്രക്കാര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്നു.ഓടയില്‍ പൊട്ടിയ പൈപ്പ് ശരിയാക്കണമെന്ന് ഉപഭോക്താക്കള്‍ അറിയിച്ചിട്ടും നടപടി ഉണ്ടാകുന്നില്ലെന്ന്  ആക്ഷേപമുയര്‍ന്നിട്ടുണ്ട്.

ഫലത്തില്‍ കാട്ടാക്കടക്കാര്‍ക്ക്  പൈപ്പുവെള്ളവുമില്ല, അപകടം കൂടാതെ നടക്കാന്‍ കഴിയാത്ത നിലയുമായി. സഌബ് മാറ്റിയ ഓടയില്‍ വീഴാവുന്ന നിലയിലാണ്. ജന തിരക്കേറിയ കോളേജ് റോഡ്, ചന്ത റോഡ്, തുടങ്ങിയ ഇടങ്ങളിലാണ് സ്ഥിതി രൂക്ഷം.  ഇളകി മാറ്റിയ സഌബുകള്‍ പുന: സ്ഥാപിക്കണമെന്നും കുടിവെള്ള പൈപ്പുകള്‍ നന്നാക്കണമെന്നും ആവശ്യപ്പെട്ട് സമരത്തിന് ഒരുങ്ങുകയാണ് റസിഡന്‍സ് അസോസിയേഷനുകള്‍.

Related posts