പൊന്‍കുന്നം-പാലാ റോഡ് ജംഗ്ഷന്റെ മുഖഛായ മാറുന്നു

ktm-palaponkunnamകെ.എ.അബ്ബാസ്

പൊന്‍കുന്നം: പൊന്‍കുന്നം-പാലാ റോഡ് ജംഗ്ഷന്റെ മുഖഛായ മാറുന്നു. ഒരുവര്‍ഷം മുന്‍പ് 18 മീറ്ററോളം വീതിയുണ്ടായിരുന്ന പാലാ റോഡ് ജംഗ്ഷന് ഇന്ന് 40 മീറ്ററോളം വീതിയുണ്ട്. വാഹനഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായി ജംഗ്ഷനില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ഇതിന്റെ ഭാഗമായി പോലീസും മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥരും പൊതുജനങ്ങളും വ്യാപാരികളുമായി ചര്‍ച്ച നടത്തി.

പിപി റോഡ് ജംഗ്ഷനില്‍ ചാക്കുകളില്‍ മണല്‍ നിറച്ച് റോഡ് തിരിച്ച് വാഹനങ്ങള്‍ കടത്തിവിടുകയാണ്. കാഞ്ഞിരപ്പള്ളിയില്‍നിന്നും കൊടുങ്ങൂര്‍, കൂരാലി, പൊന്‍കുന്നം ടൗണ്‍, കൊടുങ്ങൂര്‍-പാലാ എന്നിവിടങ്ങളിലേക്ക് വാഹനങ്ങള്‍ കടന്നുപോകുന്നതിന് പോലീസിന്റെ സഹായം വേണ്ടിവരുന്നില്ല.

എവിടെനിന്നു വാഹനങ്ങള്‍ എത്തിയാലും വളരെ വേഗം കടന്നുപോകാവുന്ന തരത്തിലാണ് ട്രാഫിക് നിര്‍മാണപ്രവര്‍ത്തനം. ശബരിമല സീസണിനു മുന്‍പ് തീര്‍ഥാടകരുടെ സുഗമമായ യാത്രയ്ക്ക് പുതിയ വഴികള്‍ സഹായകമാകും. എത്രയും വേഗം ട്രാഫിക് നിര്‍മാണം പൂര്‍ത്തിയാക്കാനാണ് കരാറുകാരുടെ ശ്രമം. റോഡിന്റെ ഇരുവശങ്ങളിലും ഓട നിര്‍മാണവും സ്ലാബ് ഇടീലും പൂര്‍ത്തീകരിച്ചുവരുന്നതായി കരാര്‍ തൊഴിലാളികള്‍ പറഞ്ഞു.

Related posts