എ​ന്‍റെ ഭാ​ഗ​ത്ത് നി​ന്നും തെ​റ്റു​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ൽ..! മാ​പ്പ് പ​റ​ഞ്ഞാ​ൽ തീ​രു​ന്ന പ്ര​ശ്ന​മാ​ണെ​ങ്കി​ൽ മാ​പ്പ് പ​റ​ഞ്ഞേ​ക്കാം; ഷെ​യ്ൻ നി​ഗം പറയുന്നു…

നി​ർ​മാ​താ​ക്ക​ളു​മാ​യു​ള്ള ത​ർ​ക്ക​ത്തി​ൽ ത​ന്‍റെ ഭാ​ഗ​ത്ത് നി​ന്നും എ​ന്തെ​ങ്കി​ലും തെ​റ്റ് സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ മാ​പ്പ് പ​റ​യാ​ൻ ത​യാ​റാ​ണെ​ന്ന് ന​ട​ൻ ഷെ​യ്ൻ നി​ഗം. ഒ​രു എ​ഫ്എ​മ്മി​ന് അ​നു​വ​ദി​ച്ച അ​ഭി​മു​ഖ​ത്തി​നി​ടെ​യാ​ണ് താ​രം മ​ന​സ് തു​റ​ന്ന​ത്.

“എ​ന്‍റെ ഭാ​ഗ​ത്ത് നി​ന്നും തെ​റ്റു​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ൽ ഉ​റ​പ്പാ​യി​ട്ടും ഞാ​ൻ മാ​പ്പ് പ​റ​യും. പ​ര​സ്യ​മാ​യി പ​റ​യും. മാ​പ്പ് പ​റ​ഞ്ഞാ​ൽ തീ​രു​ന്ന പ്ര​ശ്ന​മാ​ണെ​ങ്കി​ൽ മാ​പ്പ് പ​റ​ഞ്ഞേ​ക്കാം’. ഷെ​യ്ൻ പ​റ​ഞ്ഞു.

മു​ൻ​പ് ഫേ​സ്ബു​ക്കി​ലൂ​ടെ​യും താ​രം ഖേ​ദ​പ്ര​ക​ട​നം ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ഷെ​യ്നു​മാ​യി ഒ​രു​ത​ര​ത്തി​ലും സ​ഹ​ക​രി​ക്കി​ല്ലെ​ന്നാ​ണ് നി​ർ​മാ​താ​ക്ക​ളു​ടെ നി​ല​പാ​ട്.

Related posts