തിരുവനന്തപുരം: കോഴിക്കോട് കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് മാധ്യമപ്രവര്‍ത്തകരെ ടൗണ്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തതെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ച ശേഷം താന്‍ പ്രതികരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാധ്യമപ്രവര്‍ത്തകരെ തടയാന്‍ നിര്‍ദ്ദേശിച്ചിട്ടില്ലെന്ന് കോഴിക്കോട് ജില്ലാ ജഡ്ജി
കോഴിക്കോട്: മാധ്യമപ്രവര്‍ത്തകരെ കോടതി പരിസരത്തു നിന്നും നീക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയിരുന്നില്ലെന്ന് കോഴിക്കോട് ജില്ലാ ജഡ്ജി അറിയിച്ചു. താന്‍ വാക്കാല്‍ പോലും ഇത്തരമൊരു നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്ന് അദ്ദേഹം ഹൈക്കോടതി രജിസ്ട്രാറെ ഫോണിലൂടെ അറിയിച്ചു. സുരക്ഷ ശക്തമാക്കണമെന്ന് മാത്രമാണ് താന്‍ നിര്‍ദ്ദേശിച്ചത്. മറ്റ് കാര്യങ്ങള്‍ തന്റെ അറിവോടെയല്ലെന്നും ജില്ലാ ജഡ്ജി ഹൈക്കോടതിയെ അറിയിച്ചു.
ജില്ലാ ജഡ്ജിയുടെ വാക്കാലുള്ള ഉത്തരവിനെ തുടര്‍ന്നാണ് മാധ്യമപ്രവര്‍ത്തകരെ കോടതി പരിസരത്തു നിന്നും ഒഴിപ്പിക്കുന്നത് എന്നാണ് കോഴിക്കോട് ടൗണ്‍ എസ്‌ഐ വിശദീകരിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ മൂന്ന് പ്രവര്‍ത്തകരെ ടൗണ്‍ എസ്‌ഐയും സംഘവും കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിരുന്നു. പിന്നീട് മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഇവരെ വിട്ടയയ്ക്കുകയായിരുന്നു.