പോത്തന്‍കോട് : പോലീസുകാരെ നേര്‍വഴിക്ക് നയിക്കാന്‍ മിടുക്കുണ്ടാകണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പോലീസിനെകുറിച്ച് മുഖ്യമന്ത്രിയുടെ പ്രസ്ഥാവനകള്‍ കേള്‍ക്കുമ്പോള്‍ താനിപ്പോഴും ആഭ്യന്തര വകുപ്പു മന്ത്രിയാണെന്നും മുഖ്യമന്ത്രി ഇപ്പോള്‍ പാര്‍ട്ടി സെക്രട്ടറിയാണെന്നുമുള്ള തോന്നലാണ് ഉളവാക്കുന്നതെന്നും അദേഹം പറഞ്ഞു മുരുക്കുംപുഴയില്‍ മംഗലപുരം ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച അഡ്വ. മോഹനചന്ദ്രന് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മംഗലപുരം കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റെ് എച്ച്.പി.ഷാജി അദ്ധ്യക്ഷനായി. ആലിഷ് ഷിയാസ് സ്വാഗതവും ബിജുപോള്‍ നന്ദിയും പറഞ്ഞു. ഡി.സി.സി പ്രസിഡന്റെ് കരകുളം കൃഷ്ണപിള്ള, ശരത്ചന്ദ്രപ്രസാദ്, കൃഷ്ണകുമാര്‍, അജിത്ത്കുമാര്‍, വി.കെ.രാജു, ജെഫേഴ്സണ്‍, ക്രിസ്റ്റി സൈമണ്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ക്ക് മോഹനചന്ദ്രന്റെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ അവാര്‍ഡുകള്‍ വിതരണം ചെയ്തു.