കുണ്ടറ: പോലീസ്റ്റേഷനില്‍ കസ്റ്റഡിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരണമടഞ്ഞ ദളിത് വിഭാഗത്തില്‍പ്പെട്ട കുഞ്ഞുമോന്റെ മരണകാരണത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും, കുണ്ടറ അഞ്ചാലുംമൂട് പോലീസ്റ്റേഷനുകളില്‍ നടന്നുവരുന്ന ദളിത് പീഡനങ്ങളും ക്രൂര മര്‍ദനങ്ങളും അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഡിസിസി യുടെ നേതൃത്വത്തില്‍ വമ്പിച്ച പ്രതിഷേധ കൂട്ടായ്മ നടത്തുന്നു.
ഇന്ന് വൈകുന്നേരം അഞ്ചിന് കുണ്ടറ പെരിനാട് ചെറുമൂട് ജംഗ്ഷനില്‍ നടക്കുന്ന പ്രതിഷേധ കൂട്ടായ്മ കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ ഉദ്ഘാടനം ചെയ്യും. കോണ്‍ഗ്രസ് വക്താവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ മുഖ്യപ്രഭാഷണം നടത്തും. കെപിസിസി, ഡിസിസി ഭാരവാഹികള്‍ പ്രസംഗിക്കും നൂറുകണക്കിന് ദളിത് നേതാക്കളും പ്രവര്‍ത്തകരും കോണ്‍ഗ്രസ് നേതാക്കളും പങ്കെടുക്കുന്ന പ്രകടനത്തോടെയാണ് പ്രതിഷേധ കൂട്ടായ്മ നടത്തുന്നതെന്ന് ഡിസിസി പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പി അറിയിച്ചു.
പാവപ്പെട്ട ദളിതരെ പോലീസ് പീഡനങ്ങളില്‍ നിന്നും രക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമായ കോണ്‍ഗ്രസ് നടത്തുന്ന പ്രതിഷേധ കൂട്ടായ്മ പോലീസിനും ഭരണത്തിനുമെതിരായ ശക്തമായ താക്കീതാകുമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു. കുണ്ടറയിലും അഞ്ചാലുംമൂട്ടിലും നടന്ന പോലീസ് പൈശാചികതയ്‌ക്കെതിരെ ജില്ലയിലെമ്പാടും പ്രതിഷേധം ശക്തമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.