കായംകുളം: രാഷ്ട്രീയത്തില്‍ മാത്രമല്ല ക്രിക്കറ്റും തനിക്കു വശമാണന്നു തെളിയിച്ചുകൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ക്രിക്കറ്റ് മത്സരത്തില്‍ ബാറ്റിംഗും ബൌളിംഗും ചെയ്ത് കായംകുളം മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. എം. ലിജു ഗ്രൗണ്ടില്‍ ഇറങ്ങി. ലിജുവിനു പ്രോത്സാഹനവുമായി പ്രചാരണത്തിനൊപ്പം ഇറങ്ങിയ യുഡിഎഫ് പ്രവര്‍ത്തകരും രംഗത്തെത്തിയപ്പോള്‍ ലിജുവിന്റെ ബാറ്റില്‍ നിന്നും ബൗണ്ടറികള്‍ പാഞ്ഞു.
കായംകുളം ഗോകുലം ഗ്രൗണ്ടില്‍ ആരംഭിച്ച സവാദ് കുട്ടി മെമ്മോറിയല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യാനാണു പ്രചാരണത്തിനിടെ യുഡിഎഫ് സ്ഥാനാര്‍ഥി ലിജു ഗ്രൗണ്ടിലെത്തിയത്. തുടര്‍ന്നു ഉദ്ഘാടന സമ്മേളനം കഴിഞ്ഞു ബാറ്റുചെയ്തു ലിജു ക്രിക്കറ്റ് മത്സരത്തിനു ആവേശം പകര്‍ന്നു. പിന്നീടു പ്രവര്‍ത്തകര്‍ക്കൊപ്പം മണ്ഡലത്തില്‍ പതിവുപ്രചാരണവുമായി ലിജു പ്രയാണം തുടങ്ങി.