മുക്കം: തിരുവമ്പാടി മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോര്‍ജ് എം.തോമസിനെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്‌ഐ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന “ഫ്‌ളാഷ് മോബ്’ മലയോരത്തിന് വേറിട്ട കാഴ്ചാനുഭവമാകുന്നു. എസ് എഫ്‌ഐ തിരുവമ്പാടി മണ്ഡലം കമ്മറ്റി നേതൃത്വത്തിലാണ് പരിപാടി. വൈശാഖിന്റെ നേതൃത്വത്തില്‍ 24 വിദ്യാര്‍ഥികളാണ് നാടിന്റെ നേര്‍ക്കാഴ്ച ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടി എന്തു കൊണ്ട് ഇടതുപക്ഷം വരണം എന്ന് വ്യക്തമാക്കി പരിപാടി അവതരിപ്പിക്കുന്നത്. നല്ല ജനക്കൂട്ടമാണ് കുട്ടികളുടെ പരിപാടി കാണാന്‍ വിവിധ കേന്ദ്രങ്ങളില്‍ എത്തുന്നത്.
പുതുപ്പാടി പഞ്ചായത്തിലെ വെസ്റ്റ് കൈതപ്പൊയിലിലായിരുന്നു ആദ്വ പരിപാടി. തിരുവമ്പാടി, അഗസ്ത്യ ന്‍മുഴി, മണാശ്ശേരി,മുക്കം ,കൂടരഞ്ഞി എന്നിവിടങ്ങളിലും പര്യടനം നടത്തി. ഇന്ന് നോര്‍ത്ത്കാരശ്ശേരി, കാരമൂല, കൊടിയത്തൂര്‍,പന്നിക്കോട് എന്നിവിടങ്ങളില്‍ പരിപാടികള്‍ നടക്കും. എസ് എഫ് ഐ ഏരിയ സെക്രട്ടറി അരുണ്‍ ഒഴലോട്ട്, പ്രസിഡന്റ് അജയ് ഫ്രാന്‍സിസ്, അഖില്‍ ജോസ്, സിജിന്‍ എന്നിവരാണ് പരിപാടി കോ ഓര്‍ഡി നേറ്റ് ചെയ്യുന്നത്.