പ്രണയജോടികളായി നിത്യയും സുദീപും

Nitya250716നിത്യാ മേനാന്‍ നടന്‍ സുദീപുമായി പ്രണയത്തിലാണെന്ന് കുറച്ചുനാള്‍ മുമ്പ് വാര്‍ത്ത നല്‍കിയത് തെലുങ്ക് മാധ്യമങ്ങളാണ്. കെ.എസ് രവികുമാറിന്റെ മുഡിഞ്ചാ ഇവനെ പുടി എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഇവരുടെ പ്രണയം പൊട്ടിവിരിഞ്ഞതത്രേ. ഇപ്പോഴിതാ മുഡിഞ്ചാ ഇവനെ പുടി പ്രദര്‍ശനത്തിനെത്തുകയാണ്. ട്രെയിലര്‍ പുറത്തിറങ്ങിക്കഴിഞ്ഞു.

നിത്യയുടെയും സുദീപിന്റെയും പ്രണയത്തിന്റെ കെമിസ്ട്രി സിനിമയുടെ ട്രെയിലറില്‍ കാണാമെന്നാണ് പ്രേക്ഷകര്‍ അടക്കം പറയുന്നത്. സുദീപ് വിവാഹമോചനം നേടിയത് അടുത്തിടെയാണ്. സുദീപിന്റെ വിവാഹമോചനം തെലുങ്ക് സിനിമാലോകത്തെ ഞെട്ടിച്ചിരുന്നു. ഇതിന് കാരണം നിത്യയാണെന്നും ഇവര്‍ വിവാഹിതരാവുമെന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ സുദീപോ നിത്യയോ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. പ്രണയത്തിന്റെ കെമിസ്ട്രി സിനിമയ്ക്ക് ഗുണമാകുമോ എന്നാണത്രേ അണിയറ പ്രവര്‍ത്തകരുടെ ആകാംക്ഷ..

Related posts