പ്രണയത്തിന്റെ മധുരവും കയ്പും അനുഭവിച്ചവര്‍ക്ക് പ്രണയത്തിന്റെ പുത്തന്‍ നിര്‍വചനങ്ങളുമായി ഒരു ചിത്രം എത്തുന്നു. ‘എല്‍. ബി. ഡബ്ല്യു’ എന്ന് പേരിട്ട ഈ ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് പൂര്‍ത്തിയായി. അദൈ്വത് ക്രിയേഷന്‍സിന്റെ ബാനറില്‍ ഉണ്ണികൃഷ്ണന്‍ നിര്‍മിക്കുന്ന ഈ ചിത്രം നവാഗതനായ ബി. എന്‍. ഷജീര്‍ഷാ രചനയും സംവിധാനവും നിര്‍വഹിക്കുന്നു. ലോകപ്രതിഭാസമായ പ്രണയത്തിന്റെ വ്യത്യസ്തമുഖങ്ങള്‍ അവതരിപ്പിക്കുകയാണ് ഈ ചിത്രം.
നവാഗതരായ ഷബീര്‍, ദീപു പാറശ്ശാല, പ്രമോദ് ദാസ് എന്നിവരോടൊപ്പം ‘ഐന്‍’ എന്ന ചിത്രത്തിലൂടെ ദേശിയ അവാര്‍ഡ് നേടിയ മുസ്തഫയും, ശ്രീകുമാറും പ്രധാന വേഷത്തിലെത്തുന്നു.
അദൈ്വത് ക്രിയേഷന്‍സിനുവേണ്ടി ഉണ്ണികൃഷ്ണന്‍ നിര്‍മിക്കുന്ന ‘എല്‍.ബി.ഡബ്ല്യു’ ബി. എന്‍.ഷജീര്‍ഷാ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നു. കാമറ – രഞ്ജിത്ത് മുരളി, ഗാനങ്ങള്‍ – ഷാഹിദ എന്‍. ബഷീര്‍, സംഗീതം – ഷാ ബ്രോസ്, എഡിറ്റര്‍ – സുഹാസ്, സുനീഷ്, കല – രാജീവ് .പി. ആര്‍. ഒ. – അയ്മനം സാജന്‍.
‘ഐന്‍’ എന്ന ചിത്രത്തിലൂടെ ദേശീയ അവാര്‍ഡ് നേടിയ മുസ്തഫ, ശ്രീകുമാര്‍ എന്നിവരോടൊപ്പം ഷബീര്‍, ദീപു പാറശ്ശാല, പ്രമോദ് ദാസ്, പ്രശാന്ത്, നിതീഷ്, അബ്ദുള്‍കലാം, നീതു ലാല്‍, ഏക്ത സിദ്ധാര്‍ഥ്, ജംഷീനജമാല്‍, വിന്ദുജ, വന്ദന, എന്നിവരും അഭിനയിക്കുന്നു.